കോതമംഗലം :കീരമ്പാറ പഞ്ചായത്തിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 93.70 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 8. 5 കിലോമീറ്റർ ദൂരത്തിൽ എലിഫന്റ് പ്രൂഫ് ഹാങ്ങിങ് ഫെൻസിങ്ങാണ് സ്ഥാപിക്കുന്നത്.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു .
തങ്കളം മാർ ബസേലിയോസ് ദന്തൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ എറണാകുളം കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,സോഷ്യൽ ഫോറസ്ട്രി എൻ ഇന്ദു വിജയൻ ഐ എഫ് എസ്, കോട്ടയം സി സി എഫ് ഹൈറേഞ്ച് സർക്കിൾ ആർ എസ് അരുൺ ഐ എഫ് എസ്,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിൻസി മാർട്ടിൻ,ഫ്ലയിങ് സ്ക്വാഡ് കോതമംഗലം ഡി എഫ് ഒ മണി എസ്,കോതമംഗലം ഡി എഫ് ഒ സാജു പി യു ഐ എഫ് എസ്, പ്രിൻസിപ്പൽ അഗ്രി അഗ്രികൾച്ചറൽ ഓഫീസർ ഐ /സി ടാനി തോമസ്,അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ പ്രിയാ മോൾ തോമസ്,കവളങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഉഷ ശിവൻ, കീരംപാറ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി സി ചാക്കോ,ജിജോ ആന്റണി,ബേസിൽ ബേബി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി പി അബ്ദുൽ അസീസ്, പി ടി ബെന്നി,മനോജ് ഗോപി, എൻ സി ചെറിയാൻ, എ ടി പൗലോസ്, സാജൻ അമ്പാട്ട്, ബേബി പൗലോസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കേരള സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കേരള വനം വകുപ്പ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കോതമംഗലം ഡിവിഷനു കീഴിൽ നടപ്പിലാക്കിയ ഇടവെട്ടി നഗര വനം പദ്ധതിയുടെ പൂർത്തീകരണത്തിന്റെയും കോതമംഗലം റേഞ്ചിലെ സൗരോർജ്ജ തൂക്കുവേലി, സോഷ്യൽ ഫോറസ്ട്രി ഇടുക്കി ഡിവിഷനിലെ തൊടുപുഴ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഓഫീസ് കെട്ടിടം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ഇതിനോടനുബന്ധിച്ച് നിർവഹിച്ചു .