കോതമംഗലം :സാമൂഹിക, സാമുദായിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയനും, സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സഹകാരിയുമായിരുന്ന മണ്ണാറപ്രായിൽ ഷെവ. എം. ഐ. വർഗീസ് തന്റെ സപ്തതിയോടനുബന്ധിച്ചു 2004 ൽ ആരംഭിച്ച ഷെവ. എം. ഐ. വർഗീസ് ഫൌണ്ടേഷൻ,ജനസേവ പഥങ്ങളിൽ സംഭാവനകളർപ്പിക്കുന്ന മഹത് വ്യക്തികൾക്കായി ഏർപ്പെടുത്തിയ ജനസേവ പുരസ്‌കാരത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളം മുൻ മാനേജിങ് ഡയറക്ടറും, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാനുമായ വി. ജെ. കുര്യൻ ഐ എ എസ്നെ തിരഞ്ഞെടുത്തു. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്ന പുരസ്‌കാരം ഷെവ. എം. ഐ. വർഗീസിന്റെ ജന്മദിനമായ ഒക്ടോബർ 26 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പുതുപ്പാടി മരിയൻ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്താ ജോസഫ് മാർ ഗ്രിഗോറിയോസ് പുരസ്‌കാരം സമർപ്പിക്കും.
കോതമംഗലം എം എൽ എ ആന്റണി ജോൺ അധ്യക്ഷത വഹിക്കും.
ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത,കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മുൻ മന്ത്രി കമാണ്ടർ ടി. യു. കുരുവിള, ഫ്രാൻസിസ് ജോർജ്,എം. പി,മുവാറ്റുപുഴ എം. എൽ. എ. ഡോ. മാത്യു കുഴൽനാടൻ,മുൻ എം. എൽ. എ. സാജു പോൾ,കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ. കെ. ടോമി, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ. ജി. ജോർജ്, മെമ്പർ ഷെമീർ പനക്കൽ, മരിയൻ അക്കാദമി ഡീൻ പ്രൊഫ. കെ. എം. കുര്യാക്കോസ് തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിക്കും.
ഷെവ. എം. ഐ. വർഗീസ് ഫൌണ്ടേഷൻ ചെയർമാൻ ഷെവ. പ്രൊഫ. ബേബി. എം. വർഗീസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ഫൌണ്ടേഷൻ സെക്രട്ടറി ഡോ. റെജി. എം. വർഗീസ് പ്രശസ്‌തി പത്ര പാരായണവും ജോയിന്റ് സെക്രട്ടറി അബി.എം.വർഗീസ് നന്ദിയും അർപ്പിക്കും.