കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ് വർഗീസ് അധ്യക്ഷനായി. വിജയികൾക്ക് കോതമംഗലം എം എൽ എ ആന്റണി ജോണ്‍ സമ്മാന വിതരണം നടത്തി. കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ മാമച്ചൻ ജോസഫ് , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്, കെ വി.തോമാസ് , കൗൺസിലർ പി ആർ ഉണ്ണികൃഷ്ണൻ എറണാ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ ,എ ഇ ഒ സജീവ് കെ ബി , സ്പോർട്സ് സെക്രടറി ജോർജ് ജോൺ തുടങ്ങിയവർ സംസാരിച്ചു.
. 368 പോയിന്റുകൾ നേടി കോതമംഗലം ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. 162 പോയിന്റോടെ അങ്കമാലി ഉപജില്ല റണ്ണർ അപ്പായി. സ്കൂൾ തലത്തിൽ 185 പോയിന്റുനേടി കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായപ്പോൾ കോതമംഗലത്തെ തന്നെ കീരമ്പാറ സെന്റ് സ്റ്റീഫൻസ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഫസ്റ്റ് റണ്ണറപ്പും, മൂക്കന്നുർ സേക്രട്ട് ഹാർട്ട് ഓർഫണേജ് ഹയർ സെക്കന്ററി സ്കൂൾ സെക്കന്റ് റണ്ണറപ്പുമായി.
. വ്യക്തിഗത ചാമ്പ്യൻമാരായി ഒക്കൽ എസ് എൻ എച്ച് എസ് എസ് ലെ ഡെന്നി ഡേവിസ്, സേക്രട്ട് ഹേർട്ട് ഓർഫണേജ് എച്ച് എസ് ലെ എയ്ഞ്ജൽ പ്രിൻസൺ, ജെസ് വിൻ ജോയ് , കീരമാറ സെന്റ് സ്റ്റീഫൻസ് ഗേൾസ് എച്ച് എസ് ലെ അദബിയ ഫർഹാൻ,മാർ ബേസിൽ എച്ച് എസ് എസ് ലെ ബേസിൽ ബെന്നി ജേക്കബ്, നിത്യ സി ആർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു
