കോതമംഗലം: ടിപ്പര്‍ ലോറിയുടെ കാബിനിടയില്‍ കുരുങ്ങി യുവാവ് മരിച്ചു. ആയക്കാട് കളരിക്കല്‍ പരേതനായ കുര്യാക്കോസിന്റെ മകന്‍ ബേസില്‍ കുര്യാക്കോസ് (40) ആണ് മരിച്ചത്. ആയക്കാട് പുലിമലയിലായില്‍ ഞായറാഴ്ചയായിരുന്നു അപകടം.
ലോറിയില്‍ നിന്നു ലോഡിറക്കിയ ശേഷം ടിപ്പര്‍ താഴ്ത്തുമ്പോള്‍ സര്‍വീസ് വയര്‍ കുരുങ്ങി. സഹായത്തിനെത്തിയ ബേസില്‍ കാബിനു മുകളില്‍ കയറി സര്‍വീസ് വയര്‍ ഉയര്‍ത്തിയപ്പോള്‍ ലിവറില്‍ ചവിട്ടിയതോടെ ടിപ്പര്‍ താഴുകയായിരുന്നു. സംസ്‌കാരം നടത്തി. അമ്മ: മേരി. സഹോദരന്‍: ബിനു.


























































