Connect with us

Hi, what are you looking for?

NEWS

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നവീകരണത്തിലേക്കു തുറക്കുന്നത് അനന്തസാധ്യതകൾ – എം. നാഗാർജുന ഐഎഎസ്

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ ഉച്ചകോടി ഒരു മികച്ച അവസരമാണ്.
ഇന്ത്യയിലെ ഗവേഷണ വ്യവസായ തൊഴിൽ മേഖലകളിലെ നവീകരണത്തിന് പുതിയ മാനം നല്കുംവാനും പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജന്സിന്റെ ഉപയോഗം എത്രമാത്രം സഹായകരമാകും എന്നും അത് വഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ ശാക്തീകരിക്കാം എന്നതിനെക്കുറിച്ചും എം. നാഗാർജുന ഐഎഎസ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു.

പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, നെറ്റ്‌ലിൻക് ഗ്രൂപ്പ് ചെയർമാൻ ദിലീപ് ദുബൈ, ഫോർച്ചുണ് 500 ഉപദേശകൻ തോമസ് ഹോൾട്ട്, ജി 20 സ്റ്റാർട്ടപ്പ് ചീഫ് ഇന്നോവേഷൻ ഓഫീസർ ഡോ.അഭ ഋഷി, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ മുൻ ചെയർമാൻ പ്രതാപ് സനപ്, ഇന്നൊപ്ലെക്സ് ഗ്രൂപ്പ് സഹസ്ഥാപകൻ ഗൗരവ് ത്രിപാഠി, 707 ബില്യൺ ക്യാപിറ്റലിന്റെ മാനേജിങ് പാർട്ണർ അമൽ പി. സ് തുടങ്ങിയ സംസാരിച്ചു.

അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ ഉച്ചകോടിയിൽ വിവിധ മേഖലകളിൽ നിന്നായി രണ്ടായിരത്തിൽ പരം ആളുകൾ ആണ് പങ്കെടുക്കുന്നത് . വിദഗ്ധരിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന മേഖലകളെ കൂടുതൽ പഠിക്കുവാനും ഈ നൂതന മേഖലയിൽ പ്രവർത്തിക്കുന്നവരും ആയി സംവദിക്കാനും ഉള്ള മികച്ച അവസരമാണ് പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്.

You May Also Like

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...

NEWS

കോതമംഗലം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ 2024-25 വർഷം മുതൽ ഇന്ദിരാഗാന്ധി ലോ കോളേജ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

NEWS

കോതമംഗലം : കീരംപാറ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വയനാട്‌ പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക്‌ നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോട നുബന്ധിച്ച്‌ നടന്ന ചടങ്ങിൽ ബാങ്ക്‌ പ്രസിഡന്റ്‌ കെ....

error: Content is protected !!