കോതമംഗലം: താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് പോലീസ് സര്‍ജനെ നിയമിക്കണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കോതമംഗലത്തും സമീപപ്രദേശങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വഭാവിക മരണങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാകേണ്ടുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ മൂവാറ്റുപുഴ, കളമശേരി ആശുപത്രികളെയാണ് ആശ്രയിക്കേണ്ടതായി വരുന്നത്. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളും ഈ ആവശ്യവുമായി ആശുപത്രിയില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന കാലതാമസവും ബുദ്ധിമുട്ടും വളരെയേറെ കൂടുതലാണ്. കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നേരിടുന്ന ഇത്തരം ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അടിയന്തരമായി പോലീസ് സര്‍ജനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുള്ളതായും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.
