പെരുമ്പാവൂർ : മൂന്നു സെന്റില്‍ കുറവ് ഭൂമിയുള്ളവർക്ക് ടൗണുകളിൽ വീട് വയ്ക്കാൻ അനുമതി കൊടുക്കുന്ന സാഹചര്യത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട മൂന്ന് സെറ്റിൽ താഴെയുള്ള അപേക്ഷകർക്കും ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്ന് എൽദോസ് കുന്ന പ്പിള്ളി എംഎൽഎ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു .പൊതുവായുള്ള കാര്യമായതുകൊണ്ട് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ആവശ്യമായത് ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു .തൻറെ നിയോജകമണ്ഡലമായ പെരുമ്പാവൂരിലെ അശമന്നൂരിൽ താമസിക്കുന്ന ബുദ്ധിമാന്ദ്യമുള്ള 37 വയസ്സുകാരൻ സുഭാഷിന്റെ വീട് വയ്ക്കാൻ കഴിയാത്ത ദയനീയമായ സാഹചര്യം നിയമസഭയിൽ ഉന്നയിച്ചു കൊണ്ടാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎ ഈ ആവശ്യം ഉന്നയിച്ചത് .
സുഭാഷും , സഹോദരി ചന്ദ്രലേഖയും ഉൾപ്പെട്ട അഞ്ചംഗ കുടുംബമാണ് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചിട്ടും വീട് പണിയാൻ ആകാതെ വിഷമിക്കുന്നത് .വിരിവടക്കം അഞ്ചു സെന്റ് സ്ഥലം ഉള്ള ഇവർക്ക് രണ്ട് സെൻ്റിന് മാത്രമെ കരമടവു ള്ളു ..മൂന്ന് സെന്റിൽ താഴെ ഭൂമിയുള്ളവർക്ക് വീട് പണിയുന്നതിന് സാങ്കേതികമായി നിലനിൽക്കുന്ന തടസ്സം മാറിക്കിട്ടേണ്ടതുണ്ട് ..പ്രത്യേക പരിഗണന അർഹിക്കുന്ന ഒരാൾ വീട്ടിൽ വീട്ടിലുണ്ട് എന്നത് സർക്കാർ പരിഗണിക്കണം. ആസ്ബസ്റ്റോ സ് ഷീറ്റുകൾ പൊട്ടി ചോർന്നൊലിക്കുന്ന അവസ്ഥ ദയനീയമാണ് .
ഇതുപോലെ ചട്ടത്തിൽ ഇളവു ലഭിക്കേണ്ട നൂറു കണക്കിനാളുകൾ ഉണ്ട്. വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ സംതൃപ്തി ഉണ്ടെന്നും , ഇതുമൂലം അർഹരായ ഒട്ടേറെ ആളുകൾക്ക് മൂന്ന് സെൻറ് എന്നതിൽ നിന്ന് ആവശ്യമായ തെളിവുകൾ ലഭിക്കാൻ ഇടവരും എന്നും എംഎൽഎ കൂട്ടിച്ചേർത്തു .