കോതമംഗലം: കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റിയും സിഎംസി പവനാത്മ പ്രൊവിൻസും സംയുക്തമായി ഫാമിലി ഓഫ് ഡിവൈൻ പ്രൊവിഡൻസ് വലിയ കുടുംബൾക്കായി ഏകദിന കൺവെൻക്ഷൻ നടത്തി.കോതമംഗലം രൂപതയിൽ 1999- ന് ശേഷം വിവാഹം കഴിച്ച് 4 ഉം അതിൽ കൂടുതൽ മക്കളും ഉള്ള കുടുംബങ്ങളുടെ എകദിന കൺവെൻഷനാണ്
വാഴക്കുളം വിശ്വാജ്യോതി കോളേജിൽ നടത്തിയത്. 130 കുടുംബങ്ങളിൽ നിന്നുമായി 800 പേർ കൺവെൻഷനിൽ പങ്കെടുത്തു. 5 സെക്ഷനിലയിട്ടാണ് ക്ലാസുകൾ നടത്തിയത്.
കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉത്ഘാടനം നിർവഹിച്ചു.കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോർജ് പൊട്ടാക്കൽ,സിഎംസി പവനാത്മ പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യാൾ സിസ്റ്റർ മെറിന
എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ വെച്ച് ജപമാല മാസത്തിൽ ആയിരം ജപമാല മിഷനറിമാർക്ക് കൊടുക്കാനായി ബിഷപ്പിന് സമ്മാനിച്ചു.ഫാ. അഗസ്റ്റിൻ കല്ലേലി, സിസ്റ്റർ ലിസ്യു മരിയ സിഎംസി എന്നിവർ വചനപ്രഘോഷണം നടത്തി.സിസ്റ്റർ സീനമരിയ സിഎംസി, സിറ്റർ ആൻഗ്രേസ് സിഎംസി, സിസ്റ്റർ കാരുണ്യ സിഎംസി, ജോബി പറങ്കിമാലിൽ എന്നിവർ നേത്യത്വം നൽകി.