Connect with us

Hi, what are you looking for?

NEWS

റിപ്പബ്ലിക് ദിന പരേഡിലെ വനിതാ ബാന്റിൽ ഇടം നേടി എം.എ കോളേജ് എൻ സി സി കേഡറ്റുകൾ

കോതമംഗലം : 2025 ലെ റിപ്പബ്ലിക് ദിന പരേഡ് വനിതാ ബാന്റിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ സി സി കേഡറ്റുകൾ.റിപ്പബ്ലിക് ദിന പരേഡ് സെലെക്ഷന് പാലിക്കേണ്ട കർശനമായ മാനദണ്ഡങ്ങളും ദേശീയ തലത്തിലുള്ള ഗുണനിലവാര പരിശോധനയും വിജയിച്ചാണ് എം. എ. കോളേജ് വിദ്യാർത്ഥികൾ ബാന്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.ചരിത്ര വിദ്യാർത്ഥിനിയായ അനീറ്റമോൾ എൽദോസ് , സോഷ്യോളജി വിദ്യാർത്ഥിനികളായ എൽന എബി, വൈഷ്ണമി ഷൈജൻ, ബി. കോം വിദ്യാർത്ഥിനിയായ സന്ധ്യ രാജേഷ് എന്നിവരാണ് ഡിസംബർ അവസാന വാരം ആരംഭിക്കുന്ന ക്യാമ്പിലേക്ക് ഇടം നേടിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എൻ സി സി യുടെ നാല് മ്യൂസിക്കൽ ബാന്റുകളാണ് ഈ വർഷം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

ഇന്ത്യൻ എൻ സി സി യുടെ ചരിത്രത്തിലെ തന്നെ അപൂർവ നേട്ടമാണ് ഒരു വനിതാ ടീം ബാൻഡ് രാജ്യത്തിന്റെ റിപ്പബ്ലിക് ദിന പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് ൻ്റെ ആദ്യത്തെ വനിത ബാന്റ് സംഘമാണ് ഡൽഹിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.എൻ സി സി കേഡറ്റുകളുടെ ഈ നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും,ഈ ചരിത്ര നേട്ടം അഭിമാനകരമാണെന്നും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, എൻ സി സി ഓഫീസർ ഡോ. രമ്യ. കെ എന്നിവർ പറഞ്ഞു

You May Also Like

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ...

NEWS

കോതമംഗലം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ 2024-25 വർഷം മുതൽ ഇന്ദിരാഗാന്ധി ലോ കോളേജ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

error: Content is protected !!