കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആദരണീയനായ എറണാകുളം ജില്ല കളക്ടർ എൻ.എസ്.കെ. ഉമേഷ് നിർവ്വഹിച്ചു.
ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ. ആന്റണി ജോൺ , മതമൈത്രി സംരക്ഷണ സമിതി പ്രസിഡന്റ് എ.ജി.ജോർജ്ജ് , കൺവീനർ കെ.എ. നൗഷാദ് കോതമംഗലം സർക്കിൾ ഇൻസ്പെക്ടർ പി.റ്റി. ബിജോയ്, തഹസിൽ ദാർ എം. അനിൽകുമാർ ,.ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട്, ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ, ഏലിയാസ് കീരംപ്ലാ യിൽ , സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര,ബിനോയി മണ്ണൻചേരി, എബി ചേലാട്ട്, ഡോ. റോയി മാലിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.