ചെറുവട്ടൂർ: ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്രീപ്രൈമറി വിദ്യാർത്ഥികൾക്കായി ഇരമല്ലൂർ പബ്ലിക് ലൈബ്രറി നിർമ്മിച്ച് നൽകിയ ചിൽഡ്രൻസ് പാർക്കിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. പി റ്റി എ പ്രസിഡൻ്റ് റംല ഇബ്രാഹിം ,വൈസ് പ്രസിഡൻ്റ് കെ എ യൂസഫ്, മുൻ പി റ്റി എ പ്രസിഡൻ്റ് കെ എ കുഞ്ഞു മുഹമ്മദ്, ഹെഡ്മിസ്സ് ട്രസ് റ്റി എൻ സിന്ധു, എം എൻ സുഭാഷ് ചന്ദ്രൻ, കെ ഇ ഹസ്സൻ, സോംജി ഇരമല്ലൂർ എന്നിവർ പ്രസംഗിച്ചു.
ലൈബ്രറി സെക്രട്ടറി പ്രിൻസ് രാധാകൃഷ്ണണൻ സ്വാഗതവും സ്കൂൾ പ്രിൻസിപ്പൽ നയന ദാസ് കൃതജ്ഞതയും രേഖപ്പെടുത്തി.
