Connect with us

Hi, what are you looking for?

NEWS

പോങ്ങൻ ചോടിന് വഴിക്ക് സ്ഥലം വനം വകുപ്പ് നൽകും :എൽദോസ് കുന്നപ്പള്ളി എംഎൽഎ

പെരുമ്പാവൂർ : എറണാകുളം കളക്ടറേറ്റിൽ പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി ഒ ആർ കേളു വിളിച്ച് ചേർത്ത യോഗത്തിൽ പോങ്ങൻ ചോട് ആദിവാസി കേന്ദ്രത്തിലേക്കും താളുകണ്ടം ആദിവാസി കേന്ദ്രത്തിലേക്കും വഴിക്ക് സ്ഥലം വിട്ടു നൽകാൻ തയ്യാറാണെന്ന് മലയാറ്റൂർ ഡി.എഫ് ഓ ഖുറ ശ്രീനിവാസ് അറിയിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .വഴി ലഭ്യമായാൽ ടാർ ചെയ്യാൻ ആവശ്യമായ തുക എംപി യുടേയും എംഎൽഎ യുടേയും ഫണ്ടുകളിൽ നിന്ന് ചെലവഴിക്കാമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നു .1971 ൽ ഇടമലയാർ ഡാം പണിയുന്ന കാലഘട്ടത്തിൽ കാച്ച്മെൻ്റ് ഏരിയയിൽ താമസിച്ചിരുന്ന 200 ഓളം കുടുംബങ്ങളെയാണ് 12 കിലോമീറ്റർ അകലെയുള്ള പോങ്ങൻചുവട് , താളുകണ്ടം എന്നീ സ്ഥലങ്ങളിലായി മാറ്റിപ്പർപ്പിച്ചത് .അക്കാലത്ത് 12 ബസ് സർവീസുകൾ ഇടമലയാറിൽ നിന്ന് ഇവർക്ക് യാത്ര സൗകര്യത്തിനുണ്ടായിരുന്നു .

12 കിലോമീറ്റർ അകലെ ദുർഘടമായ കാട്ടു വഴികളിലൂടെയാണ് അഞ്ചു പതിറ്റാണ്ടായി ഇവർ സഞ്ചരിച്ചിരുന്നത് .1980 നു മുമ്പുള്ള വഴി എന്നുള്ള രീതിയിൽ വനം വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന നിലപാടാണ് എംഎൽഎ ഉയർത്തിയതെങ്കിലും , 2.8 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് വിട്ടു നൽകാമെന്നാണ് യോഗത്തിൽ സംബന്ധിച്ച മലയാറ്റൂർ ഡി എഫ് ഒ കളക്ടർ മുഖാന്തരം ഉറപ്പുനൽകിയത് .മന്ത്രി യോഗം കഴിഞ്ഞ ഉടനെ തന്നെ പ്രഖ്യാപനവേളയിലും റോഡ് സൗകര്യമില്ലാത്ത മുഴുവൻ ആദിവാസി കുടികളിലേക്കും റോഡ് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎമാർക്ക് ഉറപ്പു നൽകി .എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയാണെങ്കിൽ ഈ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ടൂറിസം പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി .ബിഎസ്എൻഎൽ ടവറിലൂടെ എത്രയും വേഗം കണക്ഷൻ ലഭ്യമാക്കണമെന്ന് എംഎൽഎയുടെ ആവശ്യം അടിയന്തരമായി പരിഗണിക്കാൻ ജില്ലാ കളക്ടർ ബിഎസ്എൻഎൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു .നബാർഡിൻറെ ഹാങ്ങിങ് ഫെൻസിംഗ് സൗരോർജ്ജ തൂക്കുവേലി സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി .സ്വന്തമായി സ്ഥലവും വീടും ഇല്ലാത്ത പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ എസ് റ്റി വിഭാഗത്തിലെ ആളുകൾക്കും ഭവനം ലഭ്യമാക്കുമെന്നും എംഎൽഎയുടെ നിവേദനത്തിന് മറുപടിയായി മന്ത്രി അറിയിച്ചു .പൊങ്ങച്ചോട് ആദിവാസി കുടിയിലെ ഒരു മൂപ്പൻ ശേഖരനും തങ്ങളുടെ പ്രയാസങ്ങൾ നേരിട്ട് അവതരിപ്പിക്കാനായി എത്തിയിട്ടുണ്ടായിരുന്നു .

You May Also Like

CRIME

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസ് പിടിയില്‍. മൂവാറ്റുപുഴ മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ പുറകുവശത്തെ ഗോഡൗണില്‍ നിന്നുമാണ് 5.683 ഗ്രാം എംഡിഎംഎയുമായി മൂവാറ്റുപുഴ പെരുമറ്റം സ്വദേശി പ്ലാമൂട്ടില്‍ സാദിക്...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഷംഷാബാദ് ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറിന് നേരെ രാത്രി ആക്രമണം നടത്തിയ കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍ ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയില്‍ അന്‍വര്‍ നജീബ്(23),വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാം പറമ്പില്‍ ബാസിം...

NEWS

പല്ലാരമംഗലം :ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ആറ്റാച്ചേരി പാറ പ്രദേശത്ത് 40 സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന പതിനായിരം ചതുരശ്ര അടിയിൽ അധികം വിസ്തീർണ്ണം വരുന്ന മോഡൽ MCF ന്റെ ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ...

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഞ്ചായത്ത് കാര്യാലയത്തിൻ്റെ കവാടം എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ...

NEWS

കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ – വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

error: Content is protected !!