Connect with us

Hi, what are you looking for?

NEWS

അഭ്യാസം കാട്ടി പൊലീസ് നായ്ക്കൾ; ആവേശത്തിൽ പ്രദർശന നഗരിയിലെ കാണികൾ

കോതമംഗലം : കോതമംഗലം എം. എ. കോളേജിലെ സപ്ത പ്രദർശന നഗരിയെ ആവേശത്തിൽ ആറാടിച്ച് കേരള പോലീസിന്റെ ശ്വാന പരിശീലന പ്രദർശനം . കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എക്സിബിഷനിലാണ് കേരള പൊലീസിന്റെ കൊച്ചി,കളമശ്ശേരി കെ 9 ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ അഭ്യാസ പ്രകടനം സംഘടിപ്പിച്ചത്. മണം പിടിച്ച് കുറ്റവാളികളെയും സ്ഫോടക വസ്തുക്കളുമെല്ലാം കണ്ടെത്തുന്ന നായ്ക്കളെ നേരിട്ട് കാണാനും അഭ്യാസ പ്രകടനം ആസ്വദിക്കാനും നൂറുകണക്കിന് പേരാണ് പ്രദർശന നഗരിയിൽ ഒത്തു ചേർന്നത്.
ബെൽജിയം മലിനോയിസ് ഇനത്തിൽപ്പെട്ട അർജുൻ, ബീഗിൾ ഇനത്തിലുള്ള ബെർട്ടി, ജർമ്മൻ ഷെപ്പേർഡായ റൂണി എന്നിവരായിരുന്നു താരങ്ങൾ.പരിശീലകാരായ അസ്സി. സബ് ഇൻസ്‌പെക്ടർ പ്രബീഷ് ശങ്കർ,സിൽജൻ,സീനിയർ സിവിൽ പോലീസ് ഓഫീസർ ഹേമന്ത്, ഹരികൃഷ്ണൻ, എൽദോ ജോയ്, ബിനു പൗലോസ് എന്നിവരുടെ നിർദ്ദേശങ്ങൾ അനുസരണയോടെ കേട്ട് മിന്നും പ്രകടനമാണ് ഇവർ നടത്തിയത്.

നിറഞ്ഞ കൈയടികളോടെയാണ് ഓരോ പ്രകടനവും കാണികൾ കണ്ട് ആസ്വദിച്ചത് .
ലഭ്യമായ തെളിവുകൾ ഉപയോഗിച്ച് കുറ്റവാളികളെ മണത്ത് പിടിക്കുന്നതും ലഹരി വസ്തുക്കളും സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതുമെല്ലാം നേരിട്ട് കാണാൻ കഴിഞ്ഞത് എം. എ. കോളേജിലെ കാണികൾക്ക് കൗതുകമായി. എം. എ. എഞ്ചി. കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസിന്റെ തൂവാല മണം പിടിച്ചതിനു ശേഷം അദ്ദേഹത്തെ മണത്തു കണ്ടു പിടിച്ചതുമെല്ലാം കാണികൾ അത്ഭുതത്തോടെയാണ് കണ്ടു നിന്നത്.ഏറ്റവും നന്ദിയുള്ള ജീവി എന്ന വിശേഷണം അന്വർത്ഥമാക്കുന്ന തരത്തിൽ നായ്ക്കൾക്ക് പരിശീലകരുമായുള്ള ഇഴ പിരിയാത്ത ബന്ധവും, കരുതലുമെല്ലാം വൈകാരിക അനുഭവമായിരുന്നു. ഡോഗ് സ്ക്വാഡിലുള്ള ഉദ്യോഗസ്ഥരെ കൂടാതെ പൊതു ജനങ്ങളെയും പങ്കാളികളാക്കിയായിരുന്നു അഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്.
ദേഹ പരിശോധന, വാഹന പരിശോധന, ബാഗ് പരിശോധന എന്നിവക്ക് പുറമേ ഹർഡിൽ ഉൾപ്പെടെ പ്രതിബന്ധങ്ങൾ ചാടിക്കടക്കുന്നതും നായ്ക്കളുടെ ശാരീരിക ക്ഷമത കാണിക്കുന്ന അഭ്യാസ പ്രകടനങ്ങളും അവതരിപ്പിച്ചിച്ചു.
അഭ്യാസ പ്രകടനങ്ങൾക്ക് ശേഷം നായ്ക്കളെ തൊടാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും നിരവധി പേരായിരുന്നു തിരക്ക് കൂട്ടിയത്. കളമശ്ശേരി കെ 9 ഡോഗ് സ്‌ക്വാഡ്ലെ സബ് ഇൻസ്‌പെക്ടർ മോഹൻകുമാർ പി ആർ ന്റെ നേതൃത്വത്തിലായിരുന്നു
നായ്ക്കളെ പ്രകടനത്തിന് ഒരുക്കിയത്.

You May Also Like

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ...

NEWS

കോതമംഗലം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ 2024-25 വർഷം മുതൽ ഇന്ദിരാഗാന്ധി ലോ കോളേജ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

error: Content is protected !!