കോതമംഗലം ചെറിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ 46ആമത്തെ വാർഷികം മാർ ബേസിൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തുകയുണ്ടായി. അഭി. എലിയാസ് മോർ യുലിയോസ് മെത്രാപ്പോലിത്ത അധ്യക്ഷത വഹിച്ച ചടങ്ങ് ശ്രീ. ആന്റണി ജോൺ എം എൽ എ ഉൽഘാടനം ചെയ്യ്തു.ഈ കാലഘട്ടത്തിൽ എംബിഎംഎം ആശുപത്രി ചെയ്യുന്ന സൗജന്യ ചികിത്സാ സഹായ പദ്ധതികൾ പ്രശംസനീയം അന്നെന്നു എം എൽ എ തന്റെ ഉൽഘാടന പ്രസംഗത്തിൽ അറിയിച്ചു. കേരളത്തിലെ തന്നെ ആരോഗ്യമേഖലയ്ക്ക് ഒരു മാതൃകയാണ് കാരുണ്യ സ്പർശം പദ്ധതിയെന്നും അദ്ദേഹം കൂട്ടി ചേർത്തു.മുവാറ്റുപുഴ എം എൽ എ ശ്രീ മാത്യു കുഴൽനാടൻ മുഖ്യപ്രഭാഷണം നടത്തുകയും ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നൽകുകയും ചെയ്തു. വാർഷികത്തോട് അനുബന്ധിച്ച് നിരവധി ചികിത്സാ സഹായ പദ്ധതികൾ എം ബി എം എം അസോസിയേഷൻ സെക്രട്ടറി ശ്രീ. ബിനോയ് തോമസ് മണ്ണഞ്ചേരിൽ തന്റെ വാർഷിക റിപ്പോർട്ടിന്റെ കൂടെ പ്രഖ്യാപിച്ചു.
കാരുണ്യ ഗ്രാമം, കാരുണ്യ സ്പർശം എന്നീ പദ്ധതികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ഏറ്റവും പ്രയോജപെടുന്നതായിരിക്കും എന്നും അദ്ദേഹം കൂട്ടി ചേർത്തു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 നിർധനരായ രോഗികൾക്ക് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ, ഹെർണിയ, തൈറോയിഡ്, യുടെറസ് റിമൂവ്വൽ ശാസ്ത്രക്രിയകൾ എന്നിവ 50% ശതമാനം സൗജന്യ നിരക്കിൽ ചെയ്തു നൽകുന്ന പദ്ധതിയാണ് കാരുണ്യ സ്പർശം 2024.കോതമംഗലം മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. കെ കെ ടോമി, മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ശ്രീ. എ ജി ജോർജ്, മുനിസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീ. കെ എ നൗഷാദ്, മാർ തോമ ചെറിയപള്ളി ട്രസ്റ്റീ ശ്രീ. ബേബി അഞ്ഞിലിവേലിൽ, മാർ തോമ ചെറിയപള്ളി ട്രസ്റ്റീ ശ്രീ. എലിയാസ് കീരാമ്പ്ലയിൽ, എം ബി എം എം ട്രെഷറാർ ഡോ. റോയ് എം ജോർജ്, എം ബി എം എം ട്രസ്റ്റ് ചെയർമാൻ ശ്രീ. എം എസ് എൽദോസ്, മാർ ബേസിൽ സ്കൂൾ മാനേജർ ശ്രീ. ജോർജ് കൂർപ്പിള്ളി, എംബിറ്റ്സ് സെക്രട്ടറി ശ്രീ. ബേബി പി ഐ, എം ബി എം എം സെലക്ഷൻ ബോർഡ് ചെയർമാൻ ശ്രീ. ഐസക് കോര, മാർ ബസേലിയോസ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഡോ. തോമസ് മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ഹോസ്പിറ്റൽ മെഡിക്കൽ സുപ്രണ്ട് ഡോ. ജോർജ് എബ്രഹാം എല്ലാവർക്കും നന്ദി അറിയിക്കുകയും തുടർന്ന് ആശുപത്രി സ്റ്റാഫുകളുടെയും, സ്റ്റാഫുകളുടെ കുട്ടികളുടെയും കലാപരിപാടികൾ നടക്കുകയുണ്ടായി.