കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട് പാലം ഗതാഗതത്തിനായി തുറന്നു നൽകി.കല്ലേലിമേട് പ്രദേശത്തേക്കും കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം,തേരാ, മാണികുടി എന്നീ ആദിവാസി നഗറിലേ ക്കുള്ള ഏക യാത്ര മാർഗമായിരുന്ന പാലമായിരുന്നു മഴ കെടുതിയിൽ തകർന്നത്. എം എൽ എ ആസ്തി വികസന ഫണ്ട് 31 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ടാണ് ഇവിടെ ഇപ്പോൾ പുതിയ പാലം നിർമ്മിച്ചത്.പാലത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗോപി ബദറൻ,ബിനേഷ് നാരായണൻ,ഡെയ്സി ജോയി ,മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ, കുട്ടമ്പുഴ എസ് സി ബി പ്രസിഡന്റ് കെ കെ ശിവൻ, സി പി ഐ എം കുട്ടമ്പുഴ ലോക്കൽ സെക്രട്ടറി കെ റ്റി പൊന്നച്ചൻ,ബി രതീഷ്, കെ പി മീരാൻ, എം ആർ നടരാജൻ എന്നിവർ സംസാരിച്ചു.
