Connect with us

Hi, what are you looking for?

NEWS

നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്

നേര്യമംഗലം: ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്. സാഹിത്യ രംഗത്തെ സംഭാവനകള്‍ മാനിച്ചാണ് അക്ബറിന് ദേശീയ അവാര്‍ഡ് ലഭിച്ചത്.
രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന  ജവഹര്‍ലാല്‍ നെഹ്റു 1952 ല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരതീയ സേവക് സമാജ്. രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്.സാഹിത്യ രംഗത്തെ സംഭാവനകള്‍ മാനിച്ചാണ് അക്ബറിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. കേരളത്തില്‍ തിരുവനന്തപുരം കവടിയാറുള്ള ബിഎസ്എസ് ആസ്ഥാനത്തെ സദ്ഭാവന ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാര ദാന ചടങ്ങ് നടന്നത്. ഭാരത് സേവക് സമാജ് ദേശീയ ചെയര്‍മാന്‍ ബി.എസ് ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ദേശീയ പുരസ്‌കാരം സമ്മാനിച്ചു. ബി.എസ്.എസ് ഡയറക്ടര്‍ ജനറല്‍ ജയ ശ്രീകുമാര്‍, ഡയറക്ടര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, മഞ്ജു ശ്രീകണ്ഠന്‍,ജോയിന്റ് ഡയറക്ടര്‍ സിന്ധു മധു,, അസിസ്റ്റന്റ് ഡയറക്ടര്‍ ടി.പി വിനോദ്, എഴുത്തുകാരായജസീന്ത മോറിസ്, വട്ടപ്പാറ ബാബുരാജ്,അജികുമാര്‍ പനമരം , രശ്മി ആര്‍ ഉത്ര തുടങ്ങിയവര്‍ സംസാരിച്ചു.
‘ബാംസുരി’, ‘അക്ബറോവ്‌സ്‌കി’, ‘കുയില്‍ ഒരു പക്ഷി മാത്രമല്ല; എന്നീ കവിതാസമാഹാരങ്ങളും ‘ഇല തൊട്ട് കാടിനെ വായിക്കുന്നു’ എന്ന കാടനുഭവക്കുറിപ്പുകളുടെ പുസ്തകങ്ങള്‍ അക്ബറിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  നേര്യമംഗലം സ്വദേശിയായ അക്ബറിന് കല്‍ക്കത്ത ആസ്ഥാനമായുള്ള എക്‌സെല്ലര്‍ ബുക്‌സിന്റെ സാഹിത്യ രംഗത്തെ 2024-ലെ ഇന്റര്‍നാഷ്ണല്‍ എക്‌സലന്‍സ് അവാര്‍ഡ്, സംസ്‌കാര സാഹിതി പുരസ്‌കാരം, നാഷ്ണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് എംപവര്‍മന്റ് അവാര്‍ഡ്, പുരോഗമന കലാസാഹിത്യ സംഘം ആദരം എന്നിവ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ലിറ്ററേച്ചറില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്,ഹിന്ദി, തമിഴ്,തെലുങ്ക് ഭാഷകളിലേക്ക് കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ കേബിള്‍ ടിവി ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. പരേതരായ നേര്യമംഗലം ആളത്തില്‍, മൈതുവും ഐഷയുമാണ് മാതാപിതാക്കള്‍. നഫീസയാണ് ഭാര്യ, അഹാന, സുനേന എന്നിവരാണ് മക്കള്‍:

You May Also Like

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

ACCIDENT

കോതമംഗലം : സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത്(2) ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍...

NEWS

കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നുള്ള വാഹന പരിശോധനയിൽ, കുട്ടമ്പുഴ ഭാഗത്തുനിന്നും കോതമംഗലം ഭാഗത്തേക്ക് സർവീസ് നടത്തിയ KL44D0367 “ഐഷാസ്...

NEWS

കോതമംഗലം : ഗൃഹാതുരതയോടെ പൊന്നിൻ ചിങ്ങമാസത്തിലെ ഒരു പൊന്നോണം കൂടി കടന്നുവരികയാണ്, അരചനും പ്രജയും തമ്മിൽ വിത്യാസമില്ലാതെ നാടുഭരിച്ച മഹാനായ ചക്രവർത്തിയെ വരവേൽക്കാൻ മലയാള നാട് ഒരുങ്ങുമ്പോൾ ബസ്സ് ജീവനക്കാർക്ക് കാരുണ്യത്തിൻ്റെ കൈതാങ്ങ്...

error: Content is protected !!