Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു: കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രക്ഷോഭത്തിലേയ്ക്ക്

കുട്ടമ്പുഴ: മധ്യകേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസി ജനവിഭാഗങ്ങളും പിന്നോക്ക – നൂനപക്ഷ- ദളിത് ജനവിഭാഗങ്ങളും താമസിക്കുന്ന പ്രദേശമാണ് കുട്ടമ്പുഴ .
കുട്ടമ്പുഴയിൽ 9 വർഷം മുൻപ് (2015)ൽ നിർദ്ദേശിക്കപ്പെട്ട നിർദ്ദിഷ്ട കുട്ടമ്പുഴ ഗവ: ആർട്സ് & സയൻസ് കോളേജിന് നാളിതു വരെയായിട്ടും സർക്കാർ ഭരണാനുമതി നൽകിയിട്ടില്ല.
നിർദിഷ്ട കുട്ടമ്പുഴ ഗവ: ആർട്സ് & സയൻസ് കോളേജ് അനുവദിക്കുന്നതിന് വേണ്ടി 2015-ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ടുകൾ നൽകുന്നതിന് വേണ്ടി ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ഈ കമ്മീഷൻ കുട്ടമ്പുഴയിൽ എത്തി കോളേജിനായി നാട്ടുക്കാർ ചൂണ്ടികാണിച്ച സ്ഥലങ്ങൾ സന്നർശിക്കുകയും അന്നത്തെ MLA യായ Tu കുരുവിളയും കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും കോളേജ് അനുവദിക്കുന്ന പക്ഷം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകി കൊള്ളാമെന്ന് രേഖമൂലം കമ്മീഷന് ഉറപ്പ് നൽകുകയും നിരവധി ആദിവാസി മൂപ്പൻമ്മാരുടെയും മറ്റ് 100 കണക്കിന് നാട്ടുക്കാരുടെയും മർച്ചന്റ് അസോസിയേഷൻ അടക്കമുള്ള സന്നദ്ധ സംഘടനകളുടെയും രേഖ മൂലവും വാക്കാലുമുളള അഭിപ്രായങ്ങൾ കേട്ടതിന് ശേഷം ഹയർ എജുക്ഷേൻ ഡിപ്പാർട്ടുമെന്റ് ഡെപ്യൂട്ടി ഡയറക്ട്രറുടെ നേതൃത്തത്തിലുള്ള കമ്മീഷൻ വളരെ വിശദമായ സർവേ റിപ്പോർട്ട് (കമ്മീഷൻ റിപ്പോർട്ട് ) ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു.
എന്നാൽ അന്നത്തെ കോതമംഗലം MLA യുടെ പിന്തിരിപ്പൻ നയങ്ങൾ മൂലം ഉമ്മൻ ചാണ്ടി സർക്കാരിന് കോളേജ് അനുവദിക്കുവാൻ കഴിഞ്ഞിരുന്നില്ല.
2016-ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദിവാസികൾ അടക്കമുള്ളവർ വീണ്ടും ഗവൺമെന്റിൽ നിവേദനങ്ങൾ നൽകുകയും കോതമംഗലം MLA യായ ശ്രീ. ആന്റണി ജോൺ ഇതു സംബന്ധിച്ച് നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചതിനേ തുടർന്നും 2017 – ൽ സർക്കാർ വീണ്ടും ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും രണ്ടാമത് നിയോഗിച്ച കമ്മിഷനും വളരെ വിശദമായ സർവ്വേ റിപ്പോർട്ടുകൾ സർക്കാരിൽ സമർപ്പിക്കുകയുണ്ടായി എന്നിട്ടും സർക്കാർ നിർദ്ദിഷ്ട കുട്ടമ്പുഴ ഗവ: കോളേജ് അനുവദിക്കുവാൻ നടപടികൾ സ്വീകരിച്ചില്ല.
ഇതിനെ തുടർന്ന് കുട്ടമ്പുഴയിലെ ആദിവാസി മൂപ്പൻമ്മാർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ കേസ് നൽകിയതിനെ തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ആന്റണി സിറിയക്ക് കുട്ടമ്പുഴയിൽ നേരിട്ടെത്തി കോളജിനായി കണ്ടെത്തിയിട്ടുളള സ്ഥലങ്ങളും മറ്റു സൗകര്യങ്ങളും നേരിൽ കണ്ട് മനസിലാക്കുകയും കുട്ടമ്പുഴയിൽ എത്രയും വേഗത്തിൽ ഗവ: കോളേജ് അനുവദിക്കണമെന്ന് കാണിച്ച് കൊണ്ട് ഉത്തരവ് ഉണ്ടാവുകയും ചെയ്തിട്ടുള്ളതാണ്.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിനെ തുടർന്ന് സർക്കാർ വീണ്ടും ഒരു അന്വേഷണ കമ്മീഷനെ കൂടി നിയോഗിക്കുകയുണ്ടായി.
മൂന്നാമത് നിയോഗിക്കപ്പെട്ട കമ്മീഷനും വളരെ അടിയന്തരമായി കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കണമെന്ന് സ്‌പെക്ഷ്യൽ അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന് നൽകിയിട്ടുള്ളതാണ്.
കൂടാതെ നിയമസഭ പെറ്റീഷൻ കമ്മിറ്റിയും കുട്ടമ്പുഴയിൽ വളരെ അടിയന്തിരമായി സർക്കാർ കോളജ് അനുവദിക്കണമെന്ന് കാണിച്ച് വിശമായ റിപ്പോർട്ടുകളും നിർദ്ദേശങ്ങളും രേഖ മൂലം നൽകിയിട്ടുളളതാണ്. എന്നിട്ടും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
കുട്ടമ്പുഴയിൽ ഗവ: കോളേജ് അനുവദിക്കണമെന്ന് കാണിച്ച് കൊണ്ടുള്ള മൂന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ ഉന്നത വിദ്യാഭ്യസ വകുപ്പിന്റെയും സർക്കാരിന്റെ മുന്നിലും ഉള്ളപ്പോൾ തന്നെ കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കാതെ ഒന്നാം പിണറായി വിജയൻ സർക്കാർ എറണാകുളം ജില്ലയിലെ വൈപ്പിൻ , പാലക്കാട് ജില്ലയിലെ തരൂർ , കാസർഗോഡ് ജില്ലയിലെ കരിന്തളം , ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല പൂപ്പാറ കേന്ദ്രികരിച്ചുമായി നാല് പുതിയ സർക്കാർ കോളേജുകൾ അനുവദിച്ചപ്പോൾ ആദിവാസി മേഖലയായ കുട്ടമ്പുഴയിൽ സർക്കാർ കോളേജ് അനുവദിക്കാതെ സർക്കാർ തഴയുകയാണ് ഉണ്ടായത്.
ഇതു സംബന്ധിച്ച് ഹൈകോടതിയിൽ രണ്ട് കേസുകളും നിലനിന്നിരുന്നു. ഹൈകോടതിയിൽ സർക്കാർ നൽകിയ സത്യാവാംങ്മൂലത്തിൽ കുട്ടമ്പുഴയിൽ ഗവ: കോളേജ് അനുവദിക്കുവാൻ സർക്കാരിന് എതിര് ഇല്ലെന്നും എന്നാൽ സംസ്ഥാനത്തിന്റെ സാബത്തിക സ്ഥിതി ഇപ്പോൾ വളരെ മോശമാണെന്നും സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപെടുമ്പോൾ ആദ്യം തന്നെ കുട്ടമ്പുഴയിൽ ഗവ: കോളേജ് അനുവദിക്കാമെന്നും സർക്കാർ സത്യവാങ്മുലം വഴി ഹൈകോടതിയെ രേഖ മൂലം അറിയിച്ചു ഇതിനെ തുടർന്ന് ഹൈകോടതിയിലെ കേസ് തീർപ്പ് കൽപ്പിക്കുകയും ചെയ്തു .
എന്നാൽ ഹൈകോടതിയുടെ വിധികളെ മറികടന്ന് കൊണ്ടാണ് കഴിഞ്ഞ സഖാവ് : പിണറായി വിജയൻ നയിക്കുന്ന സർക്കാർ 4 സർക്കാർ കോളേജുകളും 6 എയിഡ്സ് കോളേജുകളും 12 അൺ എയിഡഡ് കോളേജുകളും അനുവദിച്ചിട്ടുളളത്.
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഒരിടത്തും ഗവ: കോളേജുകൾ ഇല്ലാത്തതാണ്
ഈ സ്ഥിതിയിൽ
കുട്ടമ്പുഴയിൽ നിർദേശിക്കപ്പെട്ട ഗവ: കോളേജ് അനുവദിച്ചാൽ കോതമംഗലം താലുക്കിലെ പാവപ്പെട്ടവരുടെയും ആദിവാസി വിഭാഗങ്ങളുടെയും കുട്ടികൾക്ക് ഒപ്പം തന്നെ ദേവികുളം താലൂക്കിലെ അവിസിത പ്രദേശങ്ങളായ അടിമാലി – മാങ്കുളം എന്നി ഗ്രാമ പഞ്ചായത്തുകളിലെ നൂറ് കണക്കന് ട്രൈബൽ വിഭാഗം കുട്ടികൾക്കും മറ്റ് പാവപ്പെട്ടവരുടെയും കുട്ടികൾക്കും വളരെ അടുത്ത് തന്നെ ഉന്നത വിദ്യാഭ്യാസം സാധ്യമാകും എന്നാൽ സർക്കാരും മേഖലയിലെ MP – MLA മാരും ഈ വിഷയത്തിൽ താൽപ്പര്യം കാണിക്കാത്തതാണ് പ്രധാനമായ പ്രശ്നം.
ഇപ്പോൾ കോതമംഗലം MLA യും കുട്ടമ്പുഴയിൽ സർക്കാർ കോളജ് അനുവദിക്കുന്ന കാര്യത്തിൽ മുഖം തിരിച്ച് നിൽക്കുകയാണ്. കോതമംഗലം-പെരുബാവൂർ മേഖലയിലെ സ്വകാര്യ വിദ്യാഭ്യാസ മുതലാളിമാരുടെ സ്വാധിനത്തിൽ കോതമംഗലം MLA പെട്ടിരിക്കുകയാണ്. ഇതു കൊണ്ടാണ് സ്വന്തം മണ്ഡലത്തിൽ അനുവദിച്ച് കിട്ടുമായിരുന്ന ഗവ: കോളേജ് അനുവദിപ്പിക്കാതെ ഭരണകക്ഷിയിൽപ്പെട്ട MLA ഒളിച്ചു കളികൾ നടത്തുകയാണ്.
ആദിവാസി മേഖലയായ കുട്ടമ്പുഴയിൽ നിർദ്ദേശിക്കപ്പെട്ട ഗവൺമെന്റ് കോളേജിന് എത്രയും വേഗത്തിൽ മന്ത്രിസഭ അനുമതികൾ നൽകാത്ത പക്ഷം കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമ വികസന സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ട് വരുമെന്ന് ഗ്രാമവികസന സമിതി ഭാരവാഹികൾ അറിയിച്ചു.
കുട്ടമ്പുഴ പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രസിഡന്റ് ശ്രീ .ഷാജി പയ്യാനിക്കൽ ലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീമതി സെൽമപരീത്, ട ആദർശ് , v J. ബിജു, റോബിൻ ഫിലിപ്പ്, എൽദോസ് തട്ടേക്കാട് എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം...

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

error: Content is protected !!