Connect with us

Hi, what are you looking for?

NEWS

പൈങ്ങോട്ടൂര്‍-കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണം

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍-കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമുയരുന്നു. കക്കടാശേരി – കാളിയാര്‍ റോഡിനു സമാന്തരമായി ഒന്നരകിലോമീറ്റര്‍ നീളമുള്ള ഗ്രാമീണ റോഡാണിത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള ഈ റോഡിന്റെ കാവുംപാറ ചെക്ക്ഡാം മുതല്‍ ആര്‍പിഎസ് കവല വരെയുള്ള ഭാഗമാണ് കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്നത്. ആര്‍പിഎസ് കവല മുതല്‍ പിട്ടാപ്പിള്ളിക്കവല വരെയുള്ള 750 മീറ്റര്‍ ഭാഗം സമീപകാലത്ത് റീടാര്‍ ചെയ്തിരുന്നു. ബാക്കിയുള്ള 750 മീറ്റര്‍ ഭാഗം കഴിഞ്ഞ അഞ്ചുവര്‍ഷമായി അറ്റകുറ്റപ്പണികള്‍ ഒന്നും ചെയ്യാത്തതുമൂലം കാല്‍നടയാത്ര പോലും ദുഷ്‌കരമായിരിക്കുകയാണ്.
ദിവസേന ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡ് എത്രയും വേഗം നന്നാക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം...

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

error: Content is protected !!