കോതമംഗലം : മുള്ളരിങ്ങാട് – തലക്കോട്, ചാത്തമറ്റം- പരീക്കണ്ണി റോഡുകളിൽ യാത്രക്കാർക്ക്കാട്ടനകൾ ഭീഷണിയാകുന്നു. രാത്രിയിലും പകലും നിരവധിയാത്രക്കാർ കടന്ന് പോകുന്ന റോഡുകളിൽ കാട്ടാന സാനിധ്യം വർധിച്ചു വരുന്നത് യാത്രക്കാരുടെ ആശങ്കക്ക് കാരണമായിട്ടുണ്ട്. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നിന്നും എളുപ്പത്തിൽ മുള്ളരിങ്ങാട്, ചാത്തമറ്റം എന്നിവിങ്ങളിലേക്ക് എത്താവുന്ന റോഡുകളിലാണ് കാട്ടാനകൾ എത്തുന്നത് പതിവായിരിക്കുന്നത്.
മുൻകാലങ്ങളിൽ മുള്ളരിങ്ങാട്
വനമേഖലയുടെ ഭാഗമായ കാടുകൾക്കും
പ്ലാൻ്റേഷനുകൾക്ക്
സമീപവും വല്ലപ്പോഴും
കാട്ടാനകളെ കണ്ടിരുന്നുവെങ്കിൽ
ഇപ്പോൾ ജനവാസ പ്രദേശങ്ങളിലും
കാട്ടാനകൾ ഒറ്റക്കും കൂട്ടായും
എത്തുന്നത്
നാട്ടുകാരെയും വഴിയാത്രക്കാരെയും
ഭീതിയിലാക്കി കഴിഞ്ഞിട്ടുണ്ട്.
കാട്ടാനകൾ സ്ഥിരം യാത്രക്കാരുള്ള
പ്രധാന റോഡുകളിലേക്കും ജനവാസമേഖലകളിലേക്കും ഇറങ്ങുന്ന ഭാഗങ്ങൾ കണ്ടെത്തി
പെൻസിഗ് സംവിധാനം നടപ്പാക്കി
നാട്ടുകാരുടെയും യാത്രക്കാ
രുടെയും ആശങ്കക്ക്
പരിഹാരം കാണുവാൻ
വനപാലകർ തയ്യാറാകണെമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പടം :
ചാത്തമറ്റം – പരീക്കണ്ണി
റോഡിൽ ഉപ്പു കുഴിക്ക് സമീപം റേഡ് സെസ്സിൽ എത്തിയ ഒറ്റയാൻ