Connect with us

Hi, what are you looking for?

NEWS

മുല്ലപ്പെരിയാർ:സമര സമിതി രൂപീകരിക്കാൻ ജനസംരക്ഷണ സമിതി

കോതമംഗലം: കാലാവധി കഴിഞ്ഞ് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്യണമെന്നും കേരളത്തിന് ദോഷകരമായ കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര സമിതി രൂപീകരിക്കാൻ മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി തീരുമാനിച്ചു.സമരങ്ങളെക്കുറിച്ചും നിയമ നടപടികളെകുറിച്ചും ആലോചിക്കുവാൻ സംസ്ഥാനതല ജനകീയ കണ്‍വൻഷൻ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ചേരും. റോയ് വാരികാട്ട് അധ്യക്ഷത വഹിക്കുന്ന കണ്‍വൻഷൻ മലങ്കര ഓർത്തഡോക്സ് മെത്രോപ്പൊലീത്ത തോമസ് മാർ അത്തനാസിയോസ് ഉദ്ഘാടനം ചെയ്യും.

സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, യൂസഫ് സഖാഫി, ഖാലിദ് സഖാഫി, ഫാ. ജോസ് പ്ലാന്തോട്ടം, ഫാ. ജോസ് മോനിപ്പളളി, മറ്റ് വിവിധ സംഘടനാ നേതാക്കള്‍ എന്നിവർ പങ്കെടുക്കുമെന്ന് ചെയർമാൻ റോയ് വാരികാട്ട്, ജനറല്‍ കണ്‍വീനർ പി.ടി. ശ്രീകുമാർ എന്നിവർ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!