Connect with us

Hi, what are you looking for?

NEWS

കന്നി 20 പെരുന്നാൾ,ഓണം മുന്നൊരുക്കങ്ങൾ ആരംഭിച്ചു

കോതമംഗലം : കോതമംഗലം നിയോജക മണ്ഡല ജനകീയ കമ്മിറ്റി യോഗം ചേർന്നു. ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ കോതമംഗലം എക്സൈസ് സർക്കിൾ ഓഫിസിൽ വച്ച് നടന്ന യോഗത്തിൽ കോതമംഗലം മിനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം, ജില്ലാ പഞ്ചായത്ത് ഭൂതത്താൻകെട്ട് ഡിവിഷൻ മെമ്പർ റഷീദ സലിം,കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ .സാം പോൾ, കോതമംഗലം ഡെപ്യൂട്ടി തഹസ്സിൽദാർ ഒ. എം. ഹസ്സൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതി നിധികൾ , ട്രേഡ് യൂണിയൻ പ്രതിനിധികൾ, സർക്കാർ വകുപ്പ് തല പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ സ്വാഗതം ആശംസിക്കുകയും 2024 ജനുവരി മുതൽ നാളിതുവരെ നടത്തിയ എൻഫോഴ്‌സ് മെന്റ് പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.

എം എൽ എ നിലവിൽ ദൈനംദിന എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് പുറമേ യുവാക്കൾക്കിടയിലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും, ലേബർ ക്യാമ്പുകളിലും പരിശോധനകൾ കാര്യ ക്ഷമമായി നടത്തണമെന്നും ഓണം, കന്നി 20 ചെറിയ പള്ളി പെരുന്നാൾ എന്നിവ പ്രമാണിച്ച് ലഹരിയുടെ ഉപയോഗം തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി. 2024 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 20 വരെ എക്സൈസ് വകുപ്പ് ഓണം പ്രമാണിച്ച് തീവ്ര സന്നാഹ കാലഘട്ടമായി നിശ്ചയിച്ചിരിക്കുന്നുവെന്നും മദ്യം മയക്കു മരുന്ന് ഉപയോഗം സംബന്ധിച്ച് വിവരങ്ങൾ 0485-2824419, 0485-2826460, 0485-2572861, 9400069579, 9400069562, 9600069578 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഞ്ചായത്ത് കാര്യാലയത്തിൻ്റെ കവാടം എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ...

NEWS

കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ – വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

error: Content is protected !!