കുട്ടമ്പുഴ : കുട്ടസുഴ വില്ലേജിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ നിർണ്ണയിച്ചതിലെ അപാകതകൾ പരിഹരിക്കണമെന്ന് അവശ്യം ഉന്നയിച്ച് ഇഞ്ചതൊട്ടിയിൽ ജനസദസ് നടത്തി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വിളിച്ചുചേർത്ത പൊതുയോഗത്തിൽ കിഫ ജില്ലാപ്രസിഡൻ്റ് സിജുമോൻ ഫ്രാൻസിസ് സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പുമായി ബന്ധപ്പെട്ട മാപ്പുകളുടെ പ്രസൻ്റേഷൻ നടത്തി.
ലഭ്യമായ വിവരങ്ങൾ വച്ച്, ഇഞ്ചതൊട്ടി വാർഡിലെ ചില പ്രദേശങളും, തേര, കുഞ്ഞിപ്പാറ, വാരിയം., ഉറിയംപ്പെട്ടി തുടങ്ങിയ ആദിവാസി കോളനികളും, പരിസ്ഥിതി ലോലയില മേഖലയിലാണ്. ഇത് പരിഹരിക്കാൻ സംസ്ഥാന സർക്കാരിൽ അടിയന്തിരമായി ബന്ധപ്പെടാൻ തീരുമാനിച്ചു.
ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം 2024 ജൂലൈ 31 നാണ് കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ചത്. അതിൽ കേരളം ഒഴികെയുള്ള അഞ്ച് സംസ്ഥാനങ്ങളും വിജഞാപനതോടൊപ്പം മാപ്പും പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ കേരളത്തിന്റെ
മാത്രം മാപ്പ് പ്രസിദ്ധീകരിക്കതിരുന്നത് പൊതുവെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ്. ഇഞ്ചതോട്ടിയിൽ ജന സദസ് നടന്നത്.
പഞ്ചായത്ത് പ്രസിഡൻ്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷത വഹിച്ചു. ആൻ്റണി ജോൺ എം.എൽ എ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി കുര്യാക്കോസ്, ബ്ലാക്ക് പഞ്ചായത്തഗം കെ.കെ. ഗോപി, വാർഡ് മെംബർ മിനി മനോഹരൻ, സിബി കെ.എ, ജോഷി പൊട്ടയ്ക്കൽ, ഡെയ്സി ജോയി, അടക്കമുള്ള ജനപ്രതിനിധികൾ, ഫാദർ സിബി ഇടപ്പുളവൻ, സി. ജെ.എൽദോസ്, കെ.റ്റി. പൊന്നച്ചൻ, രാഷ്ട്രീയ, സാമൂഹിക നേതൃത്വവുമായി വേണ്ടപ്പെട്ടവർ, കിഫ എറണാകുളം ജില്ലാ കമ്മറ്റി അംഗങ്ങൾ , ജോസ് മാതേക്കൽ, മാത്യു ജോർജ്, ബേബി അമ്പഴച്ചാലിൽ,എന്നിവർ പ്രസംഗിച്ചു.. മുന്നൂറോളം പേർ പങ്കെടുത്ത യോഗം തുടർ നടപടികൾ ഏകോപിപ്പിക്കാൻ പഞ്ചായത്ത് ഭരണ സമിതിയെ ചുമതലപ്പെടുത്തി. കേന്ദ്ര സർക്കാർ 2024 ജൂലൈ 31 ന് പ്രസിദ്ധികരിച്ച കരട് വിജ്ജാപനത്തിൽ എക്കോ സെൻസിറ്റീവ് എരിയ ഉൾപ്പെട്ട കേരളത്തിൻ്റെ മാപ്പ് ലഭ്യമാക്കാൻ എം.എൽ എ യോട് യോഗം ആവശ്യപ്പെട്ടു.
ഈ ഫയൽ ഗ്രൗണ്ട് മാപ്പിംഗ് നടത്തിയലാണ് ക്രിത്യമായി ഏതൊക്കെ പ്രദ്ദേശങ്ങൾ ആണ് ഇ എസ് എ പരിധിയിൽ വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
വില്ലേജിലെ ആദിവാസി മേഖലകളും പൂർണ്ണമായി ഒഴിവാക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് തലത്തിൽ സ്വീകരിക്കാൻ യോഗം തീരുമാനമെടുത്തു.