കോതമംഗലം: പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാമത് സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂളിൽ എസ് പി സി ഫ്ലാഗ് ഉയർത്തി പാസിംഗ് ഔട്ട് പരേഡിന്റെ പ്രാരംഭ നടപടികൾ സ്കൂൾ ഹെഡ്മാസ്റ്റർ സജിമോൻ പി എൻ നിർവഹിച്ചു .സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി എത്തിയ ശആൻറണി ജോൺ എംഎൽഎ പരേഡിന് സല്യൂട്ട് സ്വീകരിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖദീജ മുഹമ്മദ് ,വൈസ് പ്രസിഡണ്ട് ഒ ഇ അബ്ബാസ് ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ എന്നിവർ ഫ്രണ്ട് സല്യൂട്ട് സ്വീകരിച്ചു. പോത്താനിക്കാട് പോലീസ് സബ് ഇൻസ്പെക്ടർ റോജി ജോർജ് പരേഡിന് കമാൻഡ് നൽകി.
ഡ്രില്ലിംഗ് ഇൻസ്ട്രക്ടർമാരായ അബി കെ എം , ആമിന ടി പി എന്നീ പോലീസ് ഓഫീസർമാർ പരേഡിന് നേതൃത്വം നൽകി. ജില്ലാ തല ക്യാമ്പ് കളിൽ മികവ് തെളിയിച്ച കേഡറ്റുകൾക്ക് വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ. വിതരണം ചെയ്തു. പിടിഎ ഭാരവാഹികളുടെയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ നടന്ന ഗംഭീരമായ എസ്പിസി മാർച്ച് പാസ്റ്റിന് MLA ആൻ്റണി ജോൺ ഫ്ലാഗ് ഓഫ് നൽകി. മൂന്നുവർഷങ്ങളായി പോത്താനിക്കാട് പോലീസ് വിഭാഗത്തിന്റെ കൃത്യമായ മേൽനോട്ടത്തിൽ പരിശീലനം പൂർത്തീകരിച്ച് എഴുത്തു പരീക്ഷയും പാസായ കേഡറ്റുകൾ ആണ് ഇന്ന് സെറിമോണിയൽ യൂണിഫോം ധരിച്ച് ഡ്രമ്മിന്റെ താളത്തിൽ പരേഡ് ചെയ്തു നീങ്ങിയത് . എസ് പി സി ഫ്ലാഗ് , നാഷണൽ ഫ്ലാഗ് സ്കൂൾ ഫ്ലാഗ് എന്നിവ കൈകളിലേന്തി ഫ്ലാഗ് ബെയറേഴ്സ് അണി നിരന്നു. CPO മാരായ ബിജു കെ നായർ, ആൻ മേരി ജോൺ എന്നിവരാണ് പരിശീലനം നല്കി വരുന്നത്. സീനിയർ, ജൂനിയർ കേഡറ്റുകൾ പിന്തുണ നൽകി ഒപ്പം നിന്നു. പരേഡ് വിജയകരമാക്കിയ എല്ലാവർക്കും സീനിയർ അദ്ധ്യാപകൻ ബഷീർ സി. കെ സ്വാഗതവും സീനിയർ അധ്യാപിക ചിത്ര എം. കെ കൃതജ്ഞതയും പറഞ്ഞു.