കോതമംഗലം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി പൊതുവിദ്യാലയങ്ങളിലെ എൽ.പി, യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികളിൽ ഭാരത ദേശീയപ്രസ്ഥാനങ്ങൾ, സ്വാതന്ത്രസമര ചരിത്രത്തിലെ ഉജ്ജല ഏടുകൾ എന്നിവയിൽ അവബോധം സൃഷ്ടിക്കാൻ സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസിൻ്റെ ഉപജില്ല തല മത്സരം കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ തല മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ഉപജില്ലാ മത്സരത്തിൽ മാറ്റുരച്ചത്.
ഉപജില്ല മത്സരങ്ങളുടെ ഉദ്ഘാടനം കെ.പി.എസ്.ടി.എ ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് നിർവ്വഹിച്ചു. സബ്ബ് ജില്ലാ പ്രസിഡൻ്റ് സിജു ഏലിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം വിൻസൻ്റ് ജോസഫ് വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ ജോയിൻറ് സെക്രട്ടറി ജോൺ പി.പോൾ, ബേസിൽ ജോർജ്, രാജേഷ് പ്രഭാകർ, ഷീജ റ്റി.ഇ,എൽനാ എൽദോസ്, ജിൻസി ആൻ്റണി, ലിസ് തെരേസാ പ്രിൻസ്, മോൻസി ഓ.പി , ജോയൽ ബാബു,ജെസ്‌ലിൻ ജോർജ് , ദിവ്യ പി.വി എന്നിവർ പ്രസംഗിച്ചു.
എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം- അഡ്രിയാനോ സജീഷ് (എസ്.എച്ച് എൽ.പി.എസ് , രാമല്ലൂർ) രണ്ടാം സ്ഥാനം ഇമ്മാനുവേൽ ജോമി (സെൻ്റ് ജോസഫ് എൽ.പി എസ് പൈങ്ങോട്ടുർ)
മൂന്നാം സ്ഥാനം ദയൻ സുജിത്ത് (എഫ് എൽ.പി.എസ്, കാരക്കുന്നം)
യുപി വിഭാഗത്തിൽ നിവേദ്യ പ്രവീൺ (സെൻ്റ് അഗസ്റ്റ്യൻസ് ഗേൾസ് യു.പി. സ്കൂൾ, കോതമംഗലം) രണ്ടാം സ്ഥാനം അക്ഷയ് ആർ. നായർ(എച്ച്.എസ്.എസ്.യു.പി.എസ് തൃക്കാരിയൂർ)മൂന്നാം സ്ഥാനം ജാസിം ബിൻ അബൂബക്കർ (സെൻ്റ് അഗസ്റ്റിൻ യു പി. എസ്),
എച്ച് എസ് വിഭാഗം –
അലോക് അഭിലാഷ് (സെൻറ് ജോർജ് എച്ച്എസ്എസ് കോതമംഗലം) ,രണ്ടാം സ്ഥാനം ചേതൻ രാജ് (സെൻറ് ജോർജ് എച്ച് എസ് കോതമംഗലം) മൂന്നാം സ്ഥാനം വീനസ് വി. ബിജു (സെൻ്റ് അഗസ്റ്റ്യൻ ഗേൾസ് എച്ച് എസ്, കോതമംഗലം)
ഹയർസെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം-സന്ധ്യ ജെ(സെൻറ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസ് കോതമംഗലം ),രണ്ടാം സ്ഥാനം അനുമോത് കൃഷ്ണ രാകേഷ് (സെൻറ് ജോർജ് എച്ച്എസ്എസ് ) മൂന്നാം സ്ഥാനം വൈക പ്രസാദ് (സെൻ്റ് അഗസ്റ്റ്യൻ എച്ച്.എസ് എസ്)എന്നിവർ വിജയികളായി.
എൽ.പി ,യു.പി , ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികൾ സബ് ജില്ലയെ പ്രതിനിധീകരിച്ച് ഒക്ടോബർ 2 ന് എറണാകുളത്ത് നടക്കുന്ന ജില്ലാ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ പങ്കെടുക്കും.