കോതമംഗലം:മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഹോം കെയർ പദ്ധതിയുടെ ഉത്ഘാടനവും ഹോം കെയർ വാനിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും ഓഗസ്റ്റ് 17 ന് ഉച്ചയ്ക്ക് 2 മണിക്ക് ബഹുമാനപ്പെട്ട ഇടുക്കി പാർലമെൻ്റ് എംപി ഡീൻ കുര്യാക്കോസ് എം ബി എം എം ഹോസ്പിറ്റലിൽവെച്ച് നിർവഹിച്ചു.എം ബി എം എം അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബാബു മാത്യു കൈപ്പിള്ളിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർ തോമ ചെറിയപള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി.എം ബി എം എം അസോസിയേഷൻ ചെയർമാൻ എം എസ് എൽദോസ് പങ്കെടുത്ത ചടങ്ങിൽ എം ബി എം എം അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി പദ്ധതി വിശദീകരണം നടത്തി.
കിടപ്പ് രോഗികൾക്കും ആശുപത്രിയിൽ എത്തി ചേരാൻ കഴിയാത്തവർക്കും നിലവിൽ വീട്ടിൽ എത്തി ചികിത്സ സൗകര്യം വിധക്ത ഡോക്ടറുടെ സേവനത്തോടെ ലഭ്യമാക്കുന്ന കോതമംഗലത്തെ ആദ്യത്തെ ഹോം കെയർ പദ്ധതിയാണ് എം ബി എം എം ഹോം കെയർ പദ്ധതി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.എം ബി എം എം അസോസിയേഷൻ ട്രഷറർ ഡോ.റോയ് ജോർജ് മാലിയിൽ,എംബിഎംഎം ഹോസ്പിറ്റൽ അഡ്മിനിസ്ട്രറ്റർ ഡോ.തോമസ് മാത്യു,മാർ തോമാ ചെറിയ പള്ളി ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ,സലിം ചെറിയാൻ,മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ.ജി ജോർജ്ജ്,ഡോ. ജോർജ് എബ്രഹാം , ഡോ. അനുമോൾ എൽദോ എന്നിവർ പ്രസംഗിച്ചു.