കോതമംഗലം: അനുദിനം വന്യമൃഗശല്യം വർദ്ധിച്ചുവരുന്നതിനാൽ നാട്ടിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇനിയും ഇത് തുടർന്നാൽ ശക്തമായ പ്രക്ഷേഭം സംഘടിപിക്കുമെന്നും വേട്ടാമ്പാറ പൗരസമിതി മുന്നറിയിപ്പു നൽകി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വാവേലിയിൽ അവറാച്ചൻറെ ഭവനവും ആക്രമിക്കപ്പെട്ട സ്ഥലം സന്ദർശിക്കുകമായിരുന്നു പൗരസമിതി സംഘം. കോതമംഗലം നിയോജക മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ അതിശക്തമായ വന്യമൃഗശല്യം നിലനിൽക്കുന്നതിനാൽ കർഷകർക്ക് കൃഷിചെയ്യാനോ വിളവെടുക്കാനോ കഴിയുന്നില്ല. വന്യമൃഗ്യശല്യത്തിന് ശാശ്വത പരിഹാരം കാണാതെ ഇനിയും ഇത് തുടർന്നാൽ കർഷകരുടെ ക്ഷമക്ക് അതിരുണ്ടെന്നും ക്ഷമയെ പരീക്ഷിക്കരുതെന്നും പൗരസമിതി ഓർമ്മിപ്പിച്ചു.
പൗരസമിതി രക്ഷാധികാരി ഫാ. ജോഷി നിരപേൽ, പ്രസിഡൻ്റ് ചന്ദ്രൻ ഇഞ്ചപ്പിള്ളിൽ , വാർഡ്മെമ്പർ സിബി പോൾ ,കോ-ഓഡിനേറ്റർ ജോസ് കെ യു, സെക്രട്ടറി ജിജു വർഗീസ, ആശാവർക്കർ സിസിലി പാപ്പച്ചൻ, സോവി കൃഷ്ണൻ, പ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് പൗരസമിതി അംഗങ്ങൾ തുടങ്ങിയവർ സന്ദർശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
വാവേലി പാറക്കൽ അവറാച്ചൻ എന്ന 75 വയസ്സുള്ള ടാപ്പിംഗ് തൊഴിലാളിയെയാണ് കഴിഞ്ഞദിവസം രാവിലെ റബർ വെട്ടുന്നതിനിടയിൽ കാട്ടാന ആക്രമിച്ചത് . ആക്രമണത്തിൽ ഗുരുതരമായപരിക്കേറ്റ അവറച്ചനിപ്പോൾ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ടാപ്പിംഗ് തൊഴിലാളിലെ കാട്ടാന ആക്രമിച്ച വിവരം പൗരസമിതി കോ_ഓഡിനേറ്റർ കെ യു ജോസും സെക്രട്ടറി ജിജു വർഗീസും ചേർന്ന് എംഎൽ എ ആൻ്റണി ജോണിനെ ധരിപ്പിച്ചു .
കാട്ടാന ആക്രമിച്ച അവറാച്ചൻറെ ചികിൽസാചിലവ് പൂർണ്ണമായും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഏറ്റെടുക്കണമെന്നും മേലിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ റെയിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും പൗരസമിതി രക്ഷാധികാരി ഫാ. ജോഷി നിരപ്പേൽ ആവശ്യപ്പെട്ടു. വാവേലിയിൽ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച സംഭവത്തിൽ വേട്ടാമ്പാറ പൗരസമിതി രക്ഷാധികാരി ഫാ. ജോഷി നിരപ്പേൽ, പ്രസിഡൻറ് ചന്ദ്രൻ ഇഞ്ചപ്പിള്ളിൽ , വർസ് മെമ്പർ സിബി പോൾ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുന്നു.
