കോതമംഗലം : നാടിനെ നടുക്കിയ വയനാട് പ്രകൃതിദുരന്തത്തിന്റെ ദുരിതമനുഭവിക്കുന്ന വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾക്ക് തണലേകുവാൻ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളും മാർ ബേസിൽ സ്പോർട്സ് അക്കാദമിയും സംയുക്തമായി നടത്തുന്ന ഫുട്ബോൾ മേളയ്ക്ക് വർണാഭമായ തുടക്കം.
14 ,15 , 16 തീയതികളിലായി ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മാർ ബേസിൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മേളയുടെ കൂപ്പൺ സമൂഹത്തിന്റെ എല്ലാ മേഖലയിലും എത്തിച്ച് സഹകരിപ്പിക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്.കൂപ്പണിൽ നിന്ന് കിട്ടുന്ന മുഴുവൻ വരുമാനവും വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും വിനിയോഗിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
മാർ തോമാ ചെറിയ പള്ളി വികാരി ഫാ ജോസ് പരത്തുവയലിൽ അധ്യക്ഷനായിരുന്നു.കോതമംഗലം
മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ശ്രീ എ. ജി ജോർജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരായ
നൗഷാദ് .കെ എ, റിൻസ് റോയ്,മാർ ബേസിൽ സ്പോർട്സ് അക്കാദമി ചെയർമാൻ ബിനോയ് മണ്ണഞ്ചേരി , മാർ ബേസിൽ സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി , മാനേജിങ് ബോർഡ് മെമ്പർമാരായ കുര്യാക്കോസ് പുല്ലാന്തിക്കാട്, ജോസ് ചുണ്ടേക്കാട്ട് , പ്രിൻസിപ്പാൾ റവ.ഫാ. പി ഒ പൗലോസ് , ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് , PTA പ്രസിഡൻ്റ് സനീഷ് AS ,റിട്ട. പ്രിൻസിപ്പൽ പി. പി എൽസി ,റിട്ട ഹെഡ് മിസ്ട്രസ് സോമി പി മാത്യു , കായിക താരങ്ങൾ എന്നിവർ പങ്കെടുത്തു .കായികാധ്യാപിക ഷിബി മാത്യു , ബിനു സ്കറിയ, അധ്യാപകരായ സുനിൽ ഏലിയാസ്, സിജു തോമസ് എന്നിവർ നേതൃത്വം നൽകി.