Connect with us

Hi, what are you looking for?

NEWS

കീഴില്ലം – പാണിയേലിപ്പോര് റോഡ് നിർമ്മാണം വൈകുന്നത് കടുത്ത അനീതി:കിഫ്ബി യോഗത്തിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎ

പെരുമ്പാവൂർ : കീഴില്ലം -പാണിയേരി പോര് റോഡ് നിർമ്മാണം അനിശ്ചിതമായി ഇഴഞ്ഞുനീങ്ങുന്നതിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎ തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തിൽ ശക്തമായി പ്രതിഷേധിച്ചു .നിലവിലുള്ള വീതിയിലെങ്കിലും ബി.എം ബിസി നിലവാരത്തിൽ റോഡ് ടാർ ചെയ്ത് നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു .ഇതിനെ തുടർന്ന് ശനിയാഴ്ച അടിയന്തരമായി കേരള വാട്ടർ അതോറിറ്റിയും കെഎസ്ഇബി ഉദ്യോഗസ്ഥരും സംയുക്തമായി യൂട്ടിലിറ്റി ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട് റോഡിൽ സംയുക്ത പരിശോധന നടത്തും ..എം സി റോഡിന് സമാന്തരമായി കീഴില്ലത്തു നിന്നും കുറുപ്പുംപടി വഴി മലയാറ്റൂർ വഴി അങ്കമാലിക്ക് അപ്പുറം കടന്നുപോകാവുന്ന വിധം ഭാവിയിൽ വികസിക്കുന്ന റോഡാണ് ഇതെന്നും ,അടിയന്തിരമായി കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് റോഡ് പൂർണതോതിൽ ഗതാഗത യോഗ്യമാക്കണമെന്നും വിവിധ വകുപ്പുകളോട് എംഎൽഎ ആവശ്യപ്പെട്ടു .

പെരുമ്പാവൂർ ബൈപ്പാസിന്റെ ഇനിഷ്യൽ ലെവൽ കിഫ്ബിക്ക് ഈയാഴ്ച നൽകുമെന്നും ,മണ്ണടിക്കുന്ന പ്രവർത്തി രണ്ടാഴ്ചയ്ക്കകം ആരംഭിക്കും എന്നും യോഗത്തിൽ ധാരണയായതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു .ബൈപ്പാസിന്റെ രണ്ടാം ഘട്ടം നാറ്റ് പാക്കിന് ഡിസൈൻ നൽകാൻ ഏൽപ്പിച്ചിട്ടുള്ളത് അടിയന്തരമായി തീർക്കണം എന്നും എംഎൽഎ നിർദേശിച്ചു .നിയോജക മണ്ഡലത്തിലെ നാല് സ്കൂളുകളുടെയും നിർമ്മാണ പുരോഗതിയും ,ഒപ്പം പദ്ധതി മിച്ചമായി വന്ന തുകകൾ ഉപയോഗിച്ച് അടുത്തഘട്ടമായി തീർക്കേണ്ട പ്രവൃർത്തികളെ കുറിച്ചും യോഗത്തിൽ നിർദ്ദേശങ്ങൾ ഉയർന്നുവന്നു .
എംഎൽഎ നിർദ്ദേശിച്ച പദ്ധതികളിൽ വല്ലം – ഇരിങ്ങോൾ റിങ് റോഡ് , ഫണ്ട് ഇല്ലാത്തതിനാൽ മരവിപ്പിച്ചിരിക്കുകയാണെന്നും ഫണ്ട് വരുന്ന മുറയ്ക്ക് റിംഗ് റോഡ് പദ്ധതി പുനരാരംഭിക്കുമെന്നും ഉദ്യോഗസ്ഥർ എംഎൽഎക്ക് ഉറപ്പുനൽകി .

You May Also Like

error: Content is protected !!