Connect with us

Hi, what are you looking for?

NEWS

പൈങ്ങോട്ടൂര്‍ സ്‌കൂളിന് പിന്തുണയുമായി കത്തോലിക്ക കോണ്‍ഗ്രസ്

പൈങ്ങോട്ടൂര്‍: കത്തോലിക്ക സഭ നടത്തുന്ന സ്‌കൂളുകളില്‍ തീവ്ര ഇസ്ലാമികവല്‍ക്കരണം നടത്താന്‍ വ്യക്തികളെയും സംഘടനകളെയും അനുവദിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സഭയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. നിസ്‌കാര വിഷയത്തില്‍ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകഴിഞ്ഞെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. രൂപത പ്രസിഡന്റ് സണ്ണി കടുത്താഴെ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ജനറല്‍ സെക്രട്ടറി മാത്തച്ചന്‍ കളപ്പുരയ്ക്കല്‍, ട്രഷറര്‍ തമ്പി പിട്ടാപ്പിള്ളില്‍, വി.യു.ചാക്കോ,തോമസ് കുണിഞ്ഞി, ഷൈജു ഇഞ്ചയ്ക്കല്‍, ജിജി പുളിക്കല്‍, ജോര്‍ജ് മങ്ങാട്ട്, അബി കാഞ്ഞിരപ്പാറ, ആന്റണി പുല്ലന്‍, ജോണ്‍ മുണ്ടന്‍കാവില്‍, ജോയ്‌സ് മേരി ആന്റണി. ബിന്ദു ജോസ്, മേരി ആന്റണി, ബെന്നി തോമസ്, ജിനു ആന്റണി, ജോണി ജേക്കബ്, കെ.എം. ജോസഫ്, ഇ.ആര്‍. പൈലി, റോജോ വടക്കേല്‍, സനില്‍ പി. ജോസ്, അമിതാ ജോണി, അഞ്ജു ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണം; സ്‌കൂള്‍ ജാഗ്രതാ സമിതി

പൈങ്ങോട്ടൂര്‍ : നാടിന്റെ അഭിമാനമായ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ യശസ് നശിപ്പിക്കുവാനുള്ള ഛിദ്രശക്തികളെ തിരിച്ചറിയണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും സ്‌കൂള്‍ ജാഗ്രതാ സമിതി. സ്‌കൂള്‍ പ്രവൃത്തി സമയങ്ങളില്‍ നിസ്‌കാരത്തിന് അനുമതി നല്‍കണമെന്ന ആവശ്യം മതസൗഹാര്‍ദം തകര്‍ക്കുന്നതിനും മതതീവ്രവാദം വളര്‍ത്തുന്നതിനും മാത്രമേ ഉപകരിക്കൂ. ഇതിനെ മുളയിലേ നുള്ളിക്കളയേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് യാദൃശ്ചികമാണെന്ന് കരുതാന്‍ കഴിയില്ല. ആസൂത്രിതമായ ഗൂഢാലോചന ഈ വിവാദങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിദ്വേഷം പരത്താനുള്ള ഇത്തരം ശ്രമങ്ങളെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡാമുകളുടെ സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി പരിശോധനയ്ക്ക് പോലീസ് സംഘം എത്തി. ഇടമലയാര്‍, ഭൂതത്താന്‍കെട്ട് ഡാം മേഖലയിലാണ് ഇന്നലെ ഉച്ചയ്ക്ക് പരിശോധന നടത്തിയത്. ആലുവ സ്പെഷല്‍...

NEWS

കോതമംഗലം: കോതമംഗലത്തിന് സമീപം പല്ലാരിമംഗലത്ത് പുരയിടത്തിലെ മതിലിനുള്ളിൽ അകപ്പെട്ട കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. പല്ലാരിമംഗലം സ്വദേശി മുകളേൽ സലിം എന്നയാളുടെ വീടിനോട് ചേർന്നുള്ള ഷെഡിലാണ് ആദ്യം പാമ്പിനെ കണ്ടത്. തുടർന്ന് പാമ്പ്...

NEWS

കോതമംഗലം :ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ജനകീയ പ്രതിരോധ സമിതികൾക്ക് രൂപം കൊടുക്കുന്നതിനു മുന്നോടിയായി സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ്സ് ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. കോട്ടപ്പടി മാർ ഏലിയാസ് കോളേജിൻ്റയും , മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെയും , സെൻ്റ് ജോർജ് പബ്ലിക്...

NEWS

കോതമംഗലം: കോതമംഗലം രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ്പ് എമിറിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവരെ കോതമംഗലം സഭാ ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശിച്ചു. മുനമ്പം വഖഫ്...

NEWS

കോതമംഗലം: താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററും ലേബര്‍ റൂമും മാസങ്ങളായി അടഞ്ഞുകിടക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് ഡിസിസി പ്രസിഡന്റ്...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡില്‍ പൈങ്ങോട്ടൂര്‍ തോടിന് കുറകെയുളള തടയണ പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമായി. ഏഴ് പതിറ്റാണ്ടോളം പഴക്കമുള്ള തടയണയാണിത്. പാര്‍ശ്വഭിത്തികള്‍ പല സ്ഥലങ്ങളിലും ഇളകിയിരിക്കുന്ന കരിങ്കല്‍ക്കെട്ടിന്റെ മുകള്‍ ഭാഗത്ത് ഒരു ഗര്‍ത്തവും...

NEWS

പെരുമ്പാവൂർ : 10 ഗ്രാം കഞ്ചാവുമായി അസം സ്വദേശി റഹിബ് ഉദ്ദീൻ (27) എക്സൈസ് സംഘത്തിന്റെ പിടിയിലായി. പെരുമ്പാവൂർ മത്സ്യമാർക്കറ്റ് പരിസരത്തുനിന്നാണ് ഇയാളെ ഇൻസ്പെക്ടർ പി.സി. തങ്കച്ചന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ്...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ സൗജന്യ ഭക്ഷണശാലക്ക് കൈത്താങ്ങായി പൊതു പ്രവർത്തകനായ കർഷകൻ . സിപിഎം നേതാവായ കെ ജി ചന്ദ്രബോസ് ആണ് തൻ്റെ പുരയിടത്തിലെ പച്ചക്കറി തോട്ടത്തിലെ മുഴുവൻ പച്ചക്കറികളും...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ സാധ്യമായിട്ടുള്ള കാലമാണിതെന്നും, അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ആന്റണി ജോൺ എം എൽ എ യും മുനിസിപ്പൽ ചെയർമാൻ കെ കെ...

NEWS

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ മേഖലയില്‍ സമീപകാലത്ത് മോട്ടോര്‍ പമ്പ് സെറ്റുകളുടെ മോഷണം പെരുകുന്നു. മടത്തോത്തുപാറ, ആനത്തുഴി, അല്‍ഫോന്‍സാ നഗര്‍, ചാത്തമറ്റം, വടക്കേ പുന്നമറ്റം പ്രദേശങ്ങളിലായി ഒരു ഡെസനോളം മോട്ടറുകളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ മോഷണം...

NEWS

കോതമംഗലം: നേര്യമംഗലത്ത് ഇടുക്കി റോഡിന്റെ മദ്ധ്യത്തിൽ രൂപപ്പെട്ട ഗർത്തം യാത്രക്കാർക്ക് ഭീഷണിയാകുന്നു. വാരിക്കാട്ട് അമ്പലത്തിന് സമീപത്തെ കലുങ്കിനുണ്ടായ തകർച്ചയാണ് ഗർത്തമുണ്ടാകാൻ കാരണം. കൂടുതൽ തകർച്ചയുണ്ടായാൽ വാഹന യാത്ര പ്രതിസന്ധിയിലാകും. ഏതാനും വർഷം മുമ്പ്...

error: Content is protected !!