കോതമംഗലം: വന്യമൃഗശല്യത്തില്‍ കര്‍ഷക ജീവിതം വഴിമുട്ടിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുകയാണെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കിഴക്കന്‍ മേഖല നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 24 മണിക്കൂറും ആര്‍ആര്‍ടിയെ നിയോഗിക്കുക, വഴിയരികിലെ അടിക്കാട് വെട്ടി ദൂരക്കാഴ്ച ഒരുക്കുക, വനാതിര്‍ത്തിയില്‍ ട്രഞ്ച് നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നല്‍കാനും കര്‍ഷക കോ-ഓര്‍ഡിനേഷന്‍ ആലോചന യോഗം തീരുമാനിച്ചു. മേഖല കണ്‍വീനര്‍ ജയിംസ് കൊറന്‌പേല്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.സി. ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി.
