Connect with us

Hi, what are you looking for?

NEWS

എക്സെല്ലര്‍ ബുക്സ് 2024 ഇന്റര്‍നാഷ്ണല്‍ എക്സലന്‍സ് അവാര്‍ഡിന് അര്‍ഹനായി കവിയും മാധ്യമപ്രവര്‍ത്തകനുമായ അക്ബര്‍

നേര്യമംഗലം :കല്‍ക്കത്ത ആസ്ഥാനമായുള്ള എക്‌സെല്ലര്‍ ബുക്‌സിന്റെ സാഹിത്യ രംഗത്തെ 2024-ലെ ഇന്റര്‍നാഷ്ണല്‍ എക്‌സലന്‍സ് അവാര്‍ഡിന് കവിയും മാധ്യമപ്രവര്‍ത്തകനുമായ അക്ബര്‍ അര്‍ഹനായി. ലോകത്തെ വിവിധ ഭാഷകളിലെ സാഹിത്യകാരന്മാര്‍ക്ക് വര്‍ഷം തോറും നല്‍കുന്ന അവാര്‍ഡാണ് മലയാള സാഹിത്യത്തിലെ സംഭാവനകള്‍ക്ക് അക്ബറിനെ തേടിയെത്തിയത്. പ്രശസ്തി പത്രവും 20000 രൂപയുടെ പുസ്തക വൗച്ചറുമടങ്ങുന്നതാണ് അവാര്‍ഡ്. അവാര്‍ഡിനായി അക്ബറിനെ മറ്റൊരാള്‍ നാമനിര്‍ദ്ദേശം ചെയ്യുകയും രചനകള്‍ എക്‌സെല്ലര്‍ ബുക്‌സ് പ്രത്യേക സമിതി പരിശോധിച്ചുമാണ് അവാര്‍ഡിനായി അക്ബറിനെ തിരഞ്ഞെടുത്തത്.

ബാംസുരി, അക്ബറോവ്‌സ്‌കി, കുയില്‍ ഒരു പക്ഷി മാത്രമല്ല എന്നീ കവിതാസമാഹാരങ്ങളും ഇല തൊട്ട് കാടിനെ വായിക്കുന്നു എന്ന കാടനുഭവക്കുറിപ്പുകളുടെ പുസ്തകങ്ങള്‍ അക്ബറിന്റേതായി പുറത്തുവന്നിട്ടുണ്ട്. പ്രണയ കവിതകളുടെ സമാഹാരം ‘നിന്നെക്കുറിച്ചുള്ള കവിതകള്‍’ എന്ന പുസ്തകം ഈ വര്‍ഷം പുറത്തിറങ്ങും. കൂടാതെ അക്ബറിന്റെ മാതാവിനെക്കുറിച്ചുള്ള കവിതകളുടെയും കുറിപ്പുകളുടെയും സമാഹാരം പണിപ്പുരയിലാണ്.

നേര്യമംഗലം സ്വദേശിയായ കബറിന് സംസ്‌കാര സാഹിതി പുരസ്‌കാരം, നാഷ്ണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് എംപവര്‍മന്റ് അവാര്‍ഡ്, പുരോഗമന കലാസാഹിത്യ സംഘം ആദരം എന്നിവ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ലിറ്ററേച്ചറില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷ്,ഹിന്ദി, തമിഴ്,തെലുങ്ക് ഭാഷകളിലേക്ക് കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ കേബിള്‍ ടിവി ചാനലില്‍ വാര്‍ത്താ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. നഫീസയാണ് ഭാര്യ, അഹാന, സുനേന എന്നിവരാണ് മക്കള്‍:

You May Also Like

CHUTTUVATTOM

കോതമംഗലം: മൂവാറ്റുപുഴ ക്രിക്കറ്റ് ലീഗിന് (കെഎംസിഎല്‍ 2026) പരീക്കണ്ണിയില്‍ തുടക്കമായി. പരീക്കണ്ണി അതിനാട്ട് സ്‌പോര്‍സ് ഹബ്ബ് അരീന ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. യോഗത്തില്‍ അന്‍വര്‍...

CHUTTUVATTOM

കോതമംഗലം: പെരുമ്പാവൂരില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍പ്പെട്ട് ആംബുലന്‍സ് നിരത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രണ്ട് സ്വകാര്യ ബസുകള്‍ക്കെതിരെ പോലീസ് നടപടിയെടുത്തു. കോതമംഗലം – അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫ്രന്‍ഡ്ഷിപ്, കോതമംഗലം –...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രി 7ഓടെയെത്തിയ ആന രാത്രി 9 കഴിഞ്ഞും റോഡിനു സമീപം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി പ്രദേശത്ത് ജനവാസ മേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കുന്ന...

CHUTTUVATTOM

കോതമംഗലം: ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സ് സമുച്ചയം അധികൃതരുടെ അവഗണനയെത്തുടര്‍ന്ന് നശിക്കുന്നു. സബ്‌സ്റ്റേഷന്‍പടിക്ക് സമീപമുള്ള കോടികള്‍ വിലമതിക്കുന്ന കെട്ടിടമാണ് കാടുകയറി നശിക്കുന്നത്. 35 വര്‍ഷം പഴക്കമുള്ള, 12 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള...

CHUTTUVATTOM

കോതമംഗലം:പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കോതമംഗലം നിയോജക മണ്ഡലത്തിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണം നൽകി. ആഗോള സര്‍വ്വമത തിര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളിയുടെയും, മതമൈത്രി സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണം അഡ്വ.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: സാമ്പത്തിക ലാഭം മാത്രം ലാക്കാക്കി വര്‍ഗീയ കക്ഷികളുമായി അന്തര്‍ധാരയുണ്ടാക്കി പി.എം ശ്രീ പദ്ധതി കേരളത്തില്‍ അടിച്ചേല്‍പ്പിച്ചതിലൂടെ ഇടതു സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന ശ്രമമാണ് കേരളത്തില്‍ നടപ്പിലാക്കിയതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. നിയമന...

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് വികാരി ഫാ. ജോണ്‍ പിച്ചാപ്പിള്ളില്‍ കൊടിയേറ്റി. ഇന്ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് നൊവേന, ആഘോഷമായ സുറിയാനി...

CHUTTUVATTOM

പോത്താനിക്കാട്: നറുക്കെടുപ്പിലൂടെ പോത്താനിക്കാട് പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതികള്‍ നേടി എല്‍ഡിഎഫ്. ഇവിടെ നറുക്കെടുപ്പിലൂടെയായിരുന്നു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും എല്‍ഡിഎഫിന് ലഭിച്ചത്. ഇരു മുന്നണികള്‍ക്കും തുല്യ അംഗബലമായതോടെ സ്ഥിരം സമിതി അംഗങ്ങളെ...

CHUTTUVATTOM

കോതമംഗലം: എംവിഐപിയുടെ വലതുകര കനാല്‍ തുറക്കാത്തതിനെ തുടര്‍ന്ന് വരള്‍ച്ചാ ഭീഷണിയില്‍ കോതമംഗലം താലൂക്കിലെ നാലു പഞ്ചായത്തുകള്‍. പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ജലലഭ്യത ഉറപ്പാക്കുന്നത് എംവിഐപി കനാലാണ്. എംവിഐപിയുടെ...

CHUTTUVATTOM

കോതമംഗലം: ഫാര്‍മേഴ്‌സ് അവയര്‍നസ് റിവൈവല്‍ മൂവ്‌മെന്റ്റിന്റെ നേതൃത്വത്തില്‍ വന്യജീവി ആക്രമങ്ങള്‍ക്കെതിരെ പുന്നേക്കാട് – തട്ടേക്കാട് റോഡില്‍ മൂന്ന് കിലോമീറ്റര്‍ ‘സാരി വേലി’ കെട്ടി പ്രതിഷേധിച്ചു. മനുഷ്യന്റെ ജീവനും, നിലനില്‍പ്പിനും നിരന്തരം ഭീഷണി ഉയര്‍ത്തുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം -മൂവാറ്റുപുഴ റോഡിൽ കറുകടം അമ്പലംപടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.വാരപ്പെട്ടി പോത്തനാകാവുംപടി പൂക്കരമോളയിൽ കൃഷ്ണകുമാറിന്റെ ഭാര്യ ഗീതയാണ് മരണമടഞ്ഞത്. മകൻ യദുവിനൊപ്പം അമ്പലത്തിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗീതയെയും, യദുവിനെയും...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീടിനു നേരെ കാട്ടാനയാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ 5ഓടെ വാവേലിയില്‍ ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം കുളപ്പുറം അനീഷിന്റെ വീടിന്റെ ജനാലകളാണ് തകര്‍ത്തത്. ആറോളം ആനകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാനയാണ് അനീഷിന്റെ...

error: Content is protected !!