കോതമംഗലം: കീരംപാറ, കുട്ടമ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി. സ്‌കൂട്ടര്‍ യാത്രികനായ കുട്ടമ്പുഴ കപ്പിലാംമൂട്ടില്‍ കെ.ഡി. സജിയെ കാട്ടാന ആക്രമിച്ച സംഭവം വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. സമീപകാലത്ത്് റോഡിലും പുരയിടങ്ങളിലും നിരന്തരമായ കാട്ടാന സാന്നിധ്യം ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായിട്ടും അധികൃതർ ഇക്കാര്യത്തില്‍ കാട്ടുന്ന അലംഭാവവും, പരിഹാരം കണ്ടെത്താത്തതിലും പ്രതിഷേധിച്ചായിരുന്നു സര്‍വകക്ഷികളുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധസമരം നടത്തിയത്.
പുന്നേക്കാട് ഫോറസ്റ്റ് സ്‌റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണാസമരം കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചന്‍ ജോസഫ്് ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ്, ജോമി തെക്കേക്കര,
രാജു എബ്രഹാം, കെ.ഒ. കുര്യാക്കോസ്, നാരായണന്‍ നായര്‍, ജോജി സ്‌കറിയ, ബിനോയ് സി. പുല്ലന്‍, കൊച്ചുകുറു, പി.എ. മാമച്ചന്‍, പി.എ. പാപ്പു, ബീന റോജോ, സിനി ബിജു, മഞ്ജു സാബു, വി.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു. ജിജോ ആന്റണി സ്വാഗതവും ഗോപി മുട്ടത്ത്് നന്ദിയും പറഞ്ഞു.