കോതമംഗലം: രാത്രി റോഡിൽ കിടന്ന മലമ്പാമ്പ്നാട്ടുകാരെ ഭീതിയുടെ മുൾമുനയിൽ നിർത്തി.രാത്രിയിൽ റോഡിൽ കിടന്ന കൂറ്റൻപെരുമ്പാമ്പ് നാട്ടുകാരെ ഭീതിയിലാക്കുകയും വിഷമത്തിലാക്കുകയും ചെയ്തു.വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂർ ഭാഗത്ത് രാത്രി കണ്ട പെരുമ്പാമ്പാണ് പ്രദേശവാസികളെ ഭയപ്പെടുത്തിയത്.
പിടവൂർ പള്ളിപ്പടി – അകത്തുട്ടുപടി റോഡിൽ കഴിഞ്ഞ ദിവസം രാത്രി 10 നാണ് പെരുമ്പാമ്പിൻ്റെ വഴിയാത്രക്കാർ കണ്ടത്.ഏറെ വലുപ്പമുള്ള പാമ്പ് റോഡിന് കുറുകെ കിടക്കുകയായിരുന്നു.പാമ്പിനെ കണ്ടവർ അറിയിച്ചതിനെ തുടർന്ന് ഓടി കൂടിയ നാട്ടുകാരിൽ ചെറുപ്പക്കാരായ ചിലരാണ് പാമ്പിനെ പിടികൂടാൻ ഉള്ള ശ്രമം നടത്തി എങ്കിലും പാമ്പ് അടുത്ത പുരയിടത്തിൽ കയറി രക്ഷപ്പെട്ടു.തുടർന്ന് ആവശ്യമായ വെളിച്ചം സംഘടിപ്പിച്ചു കൊണ്ട് നടത്തിയ തിരച്ചിലിൽ പാമ്പിനെ കണ്ടെത്തി പിടികൂടുകയായിരുന്നു.
.തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലതെത്തിയ വനപാലക സംഘം പാമ്പിനെ ഏറ്റുവാങ്ങി കൊണ്ടു
പോകുകയായിന്നു.സാധാരണ വനമേഖലയിൽ മാത്രം കണ്ടു വരുന്ന പെരുമ്പാമ്പ് എങ്ങനെ ഇവിടെ എത്തിയെന്ന ആശങ്കയിലാണ് നാട്ടുകാർ.മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഇഞ്ചൂർ ബ്രാഞ്ച് കനാലിന് സമീപമാണ് പാമ്പിനെ കണ്ടത്.
വനമേഖലകളിൽ നിന്നും പുഴയിലൂടെ ഒഴുകി വന്ന ശേഷം കനാൽ വഴി ഇവിടെ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.നാട്ടുകാർക്കും വളർത്തു മൃഗങ്ങൾക്കും ഉപദ്രവമാകുന്നത് മുൻപേ പെരുമ്പാമ്പിനെ കാണുവാനും പിടികൂടി ഒഴിവാക്കുവാനും കഴിഞ്ഞ ആശ്വാസത്താലാണ് പ്രദേശ വാസികൾ