കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു.
നഗരസഭയിലെ 18- ആം വാർഡിൽ 10 നിർദ്ധന കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി സൗജന്യമായി നിർമ്മിച്ചു നൽകിയ വീടുകളാണ് ഡോ പാട്ടി ഹിൽ സന്ദർശിച്ചത്.
ഇതിന്റെ തുടർച്ചയായി ലയൺസ് ക്ലബ്ബ് നടപ്പാക്കുന്ന പുതിയ പ്രൊജക്റ്റുകളുടെ ഉൽഘാടനവും ഡോ പാട്ടി ഹിൽ നിർവഹിച്ചു.
നിർദ്ധനർക്ക് വീടുകൾ ഉൾപ്പടെ ദുർബല ജനവിഭാഗങ്ങൾക്ക് സഹായമെത്തിക്കുന്ന കൂടുതൽ പ്രവർത്തനങ്ങൾ ലയൺസ് ഇന്റർനാഷണാലിന്റെ നേതൃത്വത്തിൽ ഏറ്റെടുക്കുമെന്ന് ഡോ പാട്ടി ഹിൽ പറഞ്ഞു.
കോതമംഗലം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബിനോജ് ജോർജ് അധ്യക്ഷത വഹിച്ചു.
എൽ സി ഐ എഫ് നാഷണൽ കോ ഓർഡിനേറ്റർ അമർനാഥ്, ഡിസ്ട്രിക്ട് ഗവർണർ രാജൻ നമ്പൂതിരി, മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ ബീന രവികുമാർ, ഡോ ജോസഫ് മനോജ്, എൽ സി ഐ എഫ് ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ടി ഒ ജോൺസൻ,ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ജോർജ് സാജു, ടി യു കുരുവിള, ഇ എം ജോണി, ഷിബു കുര്യാക്കോസ്, സോണി എബ്രഹാം, സ്റ്റൈബി പി എൽദോ, ടി കെ സോണി, ടോം ജോസ്, പി എസ് സദാനന്ദൻ എന്നിവർ പങ്കെടുത്തു.
