കുട്ടംപുഴയെയും മണിക്കണ്ടൻ ചാലിനെയും ബന്ധിപ്പിക്കുന്ന ചപ്പാത്ത്പാലം അടിയന്തിരമായി പുതുക്കിപണിത് ഈ പ്രദേശത്തെ നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആം ആദ്മിപാർട്ടി ആവശ്യപ്പെട്ടു. ആം ആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം സംഘടിപ്പിച്ച ക്ഷേമരാഷ്ട്ര വിളംബര ജാഥയുടെ ഭാഗമായി മണികണ്ടൻചാൽ ചപ്പത്ത് പാലം പാർട്ടി സംസ്ഥാന -ജില്ലാ -മണ്ഡലം നേതാക്കൾ സന്ദർശിച്ചു. ശക്തമായി മഴപ്പെയ്താൽ പാലം മൂടുകയും മറുകരയിലുള്ള ഗ്രാമങ്ങളും ആദിവാസികുടികളും ഒറ്റപ്പെട്ടുപോകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. പാലം പണിത നാൾ മുതൽ നാട്ടുകാർ അനുഭവിക്കുന്ന ദുരിതമാണിത്. മണികണ്ടൻചാൽ പാലം ഉയർത്തിപണിതോ പുതിയ പാലം നിർമ്മിച്ചോ ഈ പ്രശ്നത്തിന് അടിയന്തിര പരിഹരം കാണന്നമെന്ന് ആം അദ്‌മി പാർട്ടി ജില്ലാ പ്രസിഡൻറ് സാജു പോൾ ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം രാവിലെ ഭാര്യയെയും കൊണ്ട് ആശുപത്രിയിൽ പോയ വിനു എന്ന വെള്ളാരംകുത്ത് നിവാസി നാട്ടിൽ എത്താൻ കഴിയാതെ കടവിൽ കുടുങ്ങി പോവുകയുണ്ടായി. പാലത്തിൻറെ ഈ അവസ്ഥമൂലം പ്രദേശവാസികൾ ഏറെ ദുരിതം അനുഭവിക്കുന്നതായി വിനു പറഞ്ഞു. വോട്ടിനു വേണ്ടി ഇലക്ഷൻ സമയത്ത് മാത്രമാണ് നേതാക്കൾ തങ്ങളെ തിരിഞ്ഞ് നോക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആം ആദ്മി പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. സെലീൻ ഫിലിപ്പ്, സംസ്ഥാന ട്രഷറാർ മോസസ് മേത്ത, സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫൻ, സംസ്ഥാന വക്താവ് ജോൺസൻ കറുകപ്പിള്ളിൽ, ജില്ലാ സെക്രട്ടറി സുജിത് സുകുമാരൻ , മണ്ഡലം പ്രസിഡൻ്റ് ജിജോ പൗലോസ് ,സെക്രട്ടറി വിജോയി പുളിക്കൽ, ട്രഷറാർ സുരേഷ് പത്ദനാഭൻ, KS ഗോപിനാഥൻ, നൗഷാദ് കോണിക്കൽ, സാബു കുരിശിങ്കൽ ,എൽദോ പീറ്റർ, ഷോജി കണ്ണമ്പുഴ , ലാലു മാത്യു തുടങ്ങിയ നേതാക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.