Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം – ഇരുമ്പുപാലം.യാത്രാ നിരോധനത്തിനു പിന്നിൽ വനംവകുപ്പിന്റെ ഗൂഢ പദ്ധതി; കത്തോലിക്കാ കോൺഗ്രസ്

കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെ സ്വകാര്യ വാഹനങ്ങൾ നിരോധിക്കാനുള്ള നിർദ്ദേശം തികച്ചും ജനദ്രോഹപരവുംഗൂഢ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആരോപിച്ചു. മഴക്കാലത്ത് മരങ്ങൾ വീഴാനുള്ള സാധ്യത ഈ റോഡിൽ മാത്രമല്ല എല്ലാ വന മേഖലകളിലും ഉണ്ട്. അപകടാവസ്ഥയിൽ ആയ മരങ്ങൾ വെട്ടി മാറ്റണമെന്ന് ജനം പലതവണ ആവശ്യപ്പെട്ടിട്ടും അത് വനംവകുപ്പ് ചെവിക്കൊണ്ടിരുന്നില്ല. നേര്യമംഗലത്തിന് സമീപം കാറിനു മുകളിൽ മരം വീണ് ഗൃഹനാഥൻ കൊല്ലപ്പെട്ടതിനു ശേഷം ഒരു മാസത്തോളം അനങ്ങാതെ ഇരുന്ന വനം വകുപ്പ് യാത്രാ നിരോധനം എന്ന റിപ്പോർട്ട് ഇപ്പോൾ നൽകിയത് ദുരുദ്ദേശ്യപരമാണ്. ജനത്തിന്റെ ജീവൻ സംരക്ഷിക്കുക എന്നുള്ളതല്ല ഇവരുടെ യഥാർത്ഥ ലക്ഷ്യമെന്ന് പകൽ പോലെ വ്യക്തമാണ്.

ജനത്തിന്റെ ജീവനെക്കുറിച്ച് ഇത്രമാത്രം ആശങ്ക ഉണ്ടായിരുന്നെങ്കിൽ ഇക്കാലമത്രയും ഇവർഎന്തെടുക്കുകയായിരുന്നു എന്ന ന്യായമായ ചോദ്യവും ഉയരുന്നുണ്ട്. ദേശീയപാതയുടെ ഇരുവശങ്ങളിലും ഉടമസ്ഥാവകാശം അനധികൃതമായി ഉറപ്പിക്കാനുള്ള ശ്രമം തുടരുന്ന വനം വകുപ്പ്, ഈ റൂട്ടിൽ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തുവാൻ നീക്കം നടത്തുന്നുണ്ട് എന്നുള്ള ആരോപണം നേരത്തെ മുതൽ ഉയരുന്നുണ്ട്. ഇതിനുള്ള ടെസ്റ്റ് ഡോസ് ആണ് ഇപ്പോഴത്തെ യാത്രാ നിരോധനം എന്നു വേണം കരുതാൻ. വനംവകുപ്പിന്റെ ജനദ്രോഹപരമായ ഇത്തരം റിപ്പോർട്ടുകൾ അതേപടി അംഗീകരിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് ഗൂഢതന്ത്രമായി മാത്രമേ കാണാൻ കഴിയൂ എന്നും അത് അംഗീകരിക്കാൻ കഴിയുകയില്ലെന്നും ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താനുള്ള ഇച്ഛാശക്തി ഭരണകർത്താക്കൾ കാണിക്കണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണം.

യാത്രാ നിരോധനം ഉടനടി പിൻവലിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ് സണ്ണി കടൂത്താഴെയ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ പ്രമേയം അവതരിപ്പിച്ചു. അഡ്വ. തമ്പി പിട്ടാപ്പിള്ളിൽ, അഡ്വ. വി യു ചാക്കോ വറങ്ങലക്കുടി, തോമസ് കുണിഞ്ഞി, ബിന്ദു ജോസ് ഊന്നുകല്ലേൽ, ജോയ്സ് മേരി ആന്റണി, മേരി ആന്റണി കൂനംപാറയിൽ , ബെന്നി മേലേത്ത്, ബേബിച്ചൻ നിധീരിക്കൽ, ജോസ് പുതിയേടം,ജോർജ് കുര്യാക്കോസ് ഒലിയപ്പുറം, ജിനു മാടേക്കൽ, ജോണി മഞ്ചേരി, ജോസ് കൈതക്കൽ, ജോസഫ് കരിനാട്ട്, ജോണി ഇഞ്ചക്കൽ,റോജോ വടക്കേൽ, സനിൽ പറങ്കിമാലിൽ,അമിത മഞ്ചേരി, അഞ്ചു ജോസ് നെല്ലിക്കുന്നിൽ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി 2,3,4 വാര്‍ഡുകള്‍ പ്രവര്‍ത്തനപരിധിയില്‍ വരുന്നതും 3-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്നതുമായ ജനകീയ ആരോഗ്യ കേന്ദ്രത്തിന് 2025-26 വാര്‍ഷിക...

NEWS

കോതമംഗലം :കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരും, വിദ്യാർത്ഥികളും കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ച് ഹരിത വൽക്കരിക്കുന്ന ” മെഡിഗ്രീൻസ് ” പദ്ധതിയുടെ...

NEWS

കോതമംഗലം : പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ്ണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. ഉദ്ഘാടനം ആൻറണി ജോൺ എം എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം : പല്ലാരി മംഗലം പഞ്ചായത്തിലെ പൈമറ്റം ഗവ യു പി സ്കൂളിലെ വർണ്ണ കൂടാരം പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ച...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

NEWS

കോതമംഗലം : കത്തോലിക്കാ സഭ കോതമംഗലം രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ട ത്തിലുമായി മന്ത്രി പി രാജീവ് കൂടി കാഴ്ച്ച നടത്തി. കോതമംഗലം ബിഷപ്പ് ഹൗസിൽ എത്തിയാണ് പിതാവിനെ സന്ദർശിച്ചത്....

NEWS

കോതമംഗലം,: ആലുവ മൂന്നാർ രാജപാത സംബന്ധിച്ച് കേരള ഹൈക്കോടതി സർക്കാർ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രാജപാത തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മെത്രാൻ മാർ ജോർജ് മടത്തി കണ്ടത്തിൽ കോതമംഗലം എംഎൽഎക്ക്...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ...

NEWS

കോതമംഗലം: നെല്ലിക്കുഴി നാരിയേലിൽ സ്മിത എം പോൾ (50)നിര്യാതയായി. എറണാകുളം ജില്ലാ ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു വിന്റെ ഭാര്യയാണ്. കുറുപ്പംപടി മണിയാട്ട്കുടുംബാംഗമാണ്. മക്കൾ:അഖില (അധ്യാപിക, ബ്രഹ്മാനന്ദോദയം സ്കൂൾ, കാലടി),ആതിര,...

NEWS

കോതമംഗലം :കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ ഷൈലോക്കുമായി പോലീസ്.റൂറൽ ജില്ലയിൽ 40 ഇടങ്ങളിലായ് നടന്ന റെയ്ഡിൽ 4 കേസുകൾ രജിസ്റ്റർ ചെയ്തു. ആലുവ നെടുമ്പാശേരി, പറവൂർ, കുറുപ്പംപടി, എന്നിവിടങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നെടുമ്പാശേരിയിൽ...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയുടെ നവീകരിച്ച മാർക്കറ്റ് സമുച്ചയത്തിന്റെയും,കോതമംഗലം പട്ടണത്തിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 70 ഓളം വരുന്ന സി.സി.ടി.വി. നിരീക്ഷണ ക്യാമറ കളുടെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ യുടെ...

NEWS

കോതമംഗലം: സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മലർത്തിയടിക്കാം മയക്കുമരുന്നിനെ എന്ന സന്ദേശവുമായി അഖില കേരള പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു. 14 ജില്ലകളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ...

error: Content is protected !!