കോട്ടപ്പടി : കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ സമാപനം. ജൂലൈ പന്ത്രണ്ടാം തീയതി ഇടവക സമൂഹത്തിൽനിന്ന് മരിച്ചുപോയവർക്കും, മരണമടഞ്ഞ മുൻ വികാരിമാർക്കും വേണ്ടി വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു. കോതമംഗലം രൂപത ചാൻസലർ റവ. ഫാ.ജോസ് കുളത്തൂർ മുഖ്യകാർമികത്വം വഹിച്ചു.
പൊതുസമ്മേളന ദിനമായ പതിമൂന്നാം തീയതി ശനിയാഴ്ച കോതമംഗലം രൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം വഹിച്ചു. ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന പൊതുസമ്മേളനത്തിൽ മാർ ജോർജ് പുന്നക്കോട്ടിൽ അധ്യക്ഷനായിരുന്നു. ജലവിഭവശേഷി വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു . കോതമംഗലം എംഎൽഎ ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി. യാക്കോബായ സഭ കോതമംഗലം മേഖലാ അധ്യക്ഷൻ ഏലിയാസ് മോർ യൂലിയോസ് അനുഗ്രഹപ്രഭാഷണവും മൊമെന്റോ വിതരണവും നടത്തി. ഡീൻ കുര്യാക്കോസ് എം പി, ഫ്രാൻസിസ് ജോർജ് എംപി, ക്രിസ്റ്റോ ജോജോ,സോണി ജോസ്, അഞ്ചു ജെയ്സൺ , ബിജു തെക്കേടം തുടങ്ങിയവർ പ്രസംഗിച്ചു.
പതിനാലാം തീയതി ഞായറാഴ്ച കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മടത്തി കണ്ടത്തിൽ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകി. ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ ചേർന്ന പൊതു സമ്മേളനത്തിൽ മാർ. ജോർജ് മടത്തികണ്ടത്തിൽ അധ്യക്ഷനായിരുന്നു. വികാരി ജനറാൾ മാരായ മോൺ. പയസ്സ് മലെക്കണ്ടം, മോൺ. വിൻസന്റ് നെടുങ്ങാട്ട്, ജോർജ് ഓടക്കൽ, സി. അഭയ എം എസ് ജെ, സി. ശ്രുതി എം എസ് ജെ, സി മരിയാൻസ് എം എസ് ജെ തുടങ്ങിയവർ പ്രസംഗിച്ചു
ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, അനീഷ് പാറക്കൽ, ജെറിൽ ജോസ് കാഞ്ഞിരത്തും വീട്ടിൽ, ലൈജു ഇടപ്പുള്ളവൻ, ക്രിസ്റ്റോ ജോജോ, റോബിൻ ഓടക്കൽ, ഷിജു അറക്കൽ, റോബിൻസ് റോയ് തുടങ്ങിയവർ നേതൃത്വം നൽകി
ഇടവകാംഗങ്ങൾ എല്ലാവരും പിസ്താ ഗ്രീൻ കളർ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയത് ഏറെ ശ്രദ്ധേയമായി