കോതമംഗലം: പെരിയാര്‍വാലി കനാലിലേക്ക് കടപുഴകി വീണ തണല്‍മരം മുറിച്ചുനീക്കാന്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയില്ല. കീരംപാറ – ഭൂതത്താന്‍കെട്ട് റോഡിന്റെ ഓരത്തുനിന്നിരുന്ന തണല്‍മരം മൂന്നാഴ്ച മുന്പാണ് പെരിയാര്‍വാലി കനാലിലേക്ക് കടപുഴകി വീണത്. പാലത്തിന്റെയും റോഡിന്റെയും സംരക്ഷണഭിത്തി ഭാഗികമായി തകര്‍ത്താണ് മരം നിലംപൊത്തിയത്.
എന്നാല്‍ ഇത്ര നാളായിട്ടും മരം മുറിച്ചുമാറ്റാന്‍ നടപടിയുണ്ടായിട്ടില്ല. ഇതുമൂലം സംരക്ഷണ ഭിത്തിയുടെ തകര്‍ച്ചയും വ്യാപിക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്കിനെയും ഇത് പ്രതികൂലമായി ബാധിക്കും. എത്രയുംവേഗം മരം മുറിച്ചുനീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫയല്‍ ചിത്രം