കോതമംഗലം: ലോക പേപ്പർ ബാഗ് ദിനത്തോടനുബന്ധിച്ച് എം എ കോളേജ് എൻസിസി യുടെ നേതൃത്വത്തിൽ കോളേജ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ പേപ്പർ ബാഗ് വിതരണം ചെയ്തു. സി ടി ഒ ഡോ.രമ്യയുടെ നേ തൃത്വത്തിൽ കോതമംഗലം സമൃദ്ധി സ്റ്റോറിലെ ജീവനക്കാരുടെയും സാന്നിധ്യത്തിൽ കോതമംഗലം മുനിസിപ്പൽ ചെയർമാൻ ശ്രീ കെ.കെ ടോമി പരിപാടി ഉദ്ഘാടനം നിർവഹിചു.
തുടർന്ന് പേപ്പർ ബാഗിൻ്റെയും പരിസ്ഥിതി സംരക്ഷണത്തിൻ്റെയും മൂല്യങ്ങൾ പങ്ക് വെക്കുകെയും ചെയ്തു.അതോടൊപ്പം മാർ ബേസിൽ സ്കൂളിൽ വിദ്യാർഥികൾക്ക് ക്വിസ് മത്സരവും ,ബാഗ് നിർമ്മാണ പരിശീലനവും നൽകി.



























































