Connect with us

Hi, what are you looking for?

NEWS

മുനിസിപ്പാലിറ്റിക്ക് മുന്നിൽ പുസ്തകങ്ങൾ വായിച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

കോതമംഗലം: നഗരസഭക്കു കീഴിലുള്ള പൂട്ടിക്കിടക്കുന്ന മുനിസിപ്പൽ ലൈബ്രറികൾ ഉടൻ തുറന്ന് പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കോതമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ പുസ്തകങ്ങൾ വായിച്ച് പ്രതിഷേധിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് എൽദോസ് ഡാനിയേൽ അധ്യക്ഷനായ സമരം KPCC അംഗവും നഗരസഭയിലെ കോൺഗ്രസ്സ് പാർലിമെന്ററി പാർട്ടി നേതാവുമായ A.G ജോർജ് ഉദ്ഘാടനം ചെയ്തു. ഇത്രമേൽ ദയനീയമായ ഒരു ഭരണം ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് A.G ജോർജ് പറഞ്ഞു.

KPCC എക്സിക്യൂട്ടീവ് അംഗം KP ബാബു, UDF കൺവീനർ MS എൽദോസ്, കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക്‌ പ്രസിഡന്റ്‌ ഷമീർ പനക്കൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി റമീസ് കെ. എ, KSU ജില്ലാ ജനറൽ സെക്രട്ടറി അഭിജിത്ത് തോമസ്, യൂത്ത് കെയർ ജില്ലാ കോർഡിനേറ്റർ സിബി ചേട്ടിയാകുടി, ബേസിൽ കൈനാട്ടുമറ്റം എന്നിവർ പ്രസംഗിച്ചു.

യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി മേഘ ഷിബു, അനൂസ് വി ജോൺ, അജീബ് ഇരമല്ലൂർ,കോൺഗ്രസ്സ് നേതാക്കളായ സിജു എബ്രഹാം, അനൂപ് ജോർജ്, K.A സിബി,അനൂപ് കാസിം,ജോർജ് വർഗീസ്, ജോഷി പൊട്ടക്കൽ, വിൽ‌സൺ പിണ്ടിമന, അലിക്കുഞ്ഞ്, വിജയൻ നായർ,
യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ഭാരവാഹികളായ ജഹാസ് വട്ടക്കുടി, എബിൻ ചേട്ടിയാകുടി, എൽദോസ് പൈലി, തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

CRIME

കോതമംഗലം: ബാറില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കോതമംഗലം കുത്തുകുഴി അയ്യങ്കാവ് പ്ലാച്ചേരി പ്രദീപ് (ബാബു-53), ഓണക്കൂര്‍ പാലം ജംഗ്ഷന്‍ തച്ചപ്പിള്ളി ആഘോഷ് (36), ഓണക്കൂര്‍ പാലം ജംഗ്ഷന്‍...

NEWS

കോതമംഗലം : ദേശീയപാത സംരക്ഷണ സമിതിയുടെ നേര്യമംഗലം വനമേഖലയിൽ മരം മുറിക്കൽ സമരം ; 10 പേർക്കെതിരെ കേസ്:കണ്ടാൽ അറിയാവുന്ന 30 പേരെയും കേസിൽ ഉൾപ്പെടുത്തി. കൊച്ചി -ധനുഷ്കോടി ദേശീയപാത സംരക്ഷണ സമിതി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റിന്റെ വിനിയോഗം – നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗ്ഗിംഗ് നടത്തുന്നതിനും ഇ-ഗ്രാമസ്വരാജ് വെബ്‌സൈറ്റില്‍ ബില്ലുകള്‍ തയ്യാറാക്കുന്നതിനും പ്രൊജക്ട് അസിസ്റ്റന്റ്‌റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക...

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

error: Content is protected !!