നേര്യമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും പാർട്ടിയും ചേർന്ന് തലക്കോട് (പിറക്കുന്നം) ഡിപ്പോപടി ഭാഗത്ത് നിന്നും 1.36 kg കഞ്ചാവ് കണ്ടെടുത്തു. പിറക്കുന്നം സ്വദേശി ജോയി മകൻ ടിജോ ജോയിയെയാണ്(29/24) പിടികൂടിയത്.രാവിലെ പട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയം തോന്നി പിടികൂടിയ ടിയാന്റെ വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയും തുടർന്ന് ടിയാന്റെ ഫോൺ പരിശോധിച്ചതിൽ കഴിഞ്ഞ ദിവസ്സം കഞ്ചാവ് വാങ്ങിയതിന്റെ ഫോട്ടോകൾ കണ്ടെത്തുകയും തുടർന്ന് ടിയാനെ ചോദ്യം ചെയ്തതിൽ കഞ്ചാവ് ഒളിപ്പിച്ചു വച്ചത് കാണിച്ചു തരുകയുമായിരുന്നു.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച ഹോണ്ട ഡിയോ സ്‌കൂട്ടർ, മൊബൈൽ ഫോൺ എന്നിവയും കസ്റ്റഡിയിൽ എടുത്തു.തൊടുപുഴയിലുള്ള ഒരാളിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതാണെന്നും 35000/- രൂപ നൽകിയെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു.ടിയാൻ കഞ്ചാവ് വാങ്ങിയ ആളെയും മറ്റ് ഇടപാടുക്കാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ടിയാൻ മാരെ പിടികൂടുന്നതാണെന്നും സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.
പ്രതിയെ കോതമംഗലം JFCM കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസ്സ് കണ്ടെടുത്ത പാർട്ടിയിൽ അസി എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് പി. കെ. ബാലകൃഷ്ണൻ നായർ, പ്രിവൻറ്റീവ് ഓഫിസർ ജിമ്മി വി. എൽ, പ്രിവന്റ്റീവ് ഓഫിസർ ഗ്രേഡ് സുമേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർ നന്ദു. എം. എം, രാഹുൽ പി.ടി, എക്സൈസ് ഡ്രൈവർ ബിജു പോൾ എന്നിവരുമുണ്ടായിരുന്നു. മദ്യം, മായക്കുമരുന്നു കളുമായി ബന്ധപ്പെട്ട പരാതി പൊതു ജനങ്ങൾക്ക് 9400069562 എന്ന നമ്പറിൽ വിളിച്ചറിയിക്കാവുന്നതാണെന്ന് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ അറിയിച്ചു.