കോതമംഗലം: മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ICFOSS – മായി സഹകരിച്ച് നടത്തുന്ന ഫാക്കൽറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാം ആരംഭിച്ചു.
ഡിസൈൻ ആൻഡ് ഫാബ്രിക്കേഷൻ ഓഫ് മൈക്രോ കൺട്രോളർ / FPGA എമ്പഡെഡ് ബോർഡ് ഫോർ ഇലക്ട്രിക്കൽ സയൻസസ് എന്ന വിഷയത്തിൽ ആണ് പ്രോഗ്രാം. ശനിയാഴ്ച സമാപിക്കും.
കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ICFOSS ഡയറക്ടർ ഡോ. ടി. ടി. സുനിൽ ഉദ്ഘാടനം ചെയ്തു.
മുൻ പ്രിൻസിപ്പൽ ഡോ. മാത്യൂ കെ, ഹെഡ് ഓഫ് ഡിപ്പാർട്മെന്റ് ഡോ. അജി ജോയ്, കോർഡിനേറ്റർമാരായ ഡോ. സിദ്ധാർദ് ഷെല്ലി, പ്രൊഫ. മേഖൻ മാത്യു, പ്രൊഫ. ബെൽമ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഡോ. ടി. ടി. സുനിൽ, ഡോ. കെ. മാത്യു, പ്രൊഫ. നിതിൻ ജെയിംസ്, പ്രൊഫ. ബേസിൽ ജെ. പോൾ, പ്രൊഫ. ബാബു പി. കുര്യാക്കോസ്, ഡോ. അജി ജോയ്, പ്രൊഫ. അഞ്ജലി വിശ്വൻ എന്നിവർ ക്ലാസുകൾ നയിച്ചു.