കോതമംഗലം: ദേശീയ മത്സ്യ കർഷക ദിനാചരണത്തിൻെറ കോതമംഗലം ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ നിർവഹിച്ചു. ഇന്ത്യയിൽ മത്സ്യ കൃഷി രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ദിനമാണ് ജൂലൈ 10.രാജ്യത്ത് ആദ്യമായി പ്രേരിത പ്രജനനത്തിലൂടെ മത്സ്യ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നതിന് ഇന്ത്യൻ ശാസ്ത്രജ്ഞർ വിജയിച്ചതിൻ്റെ ഓർമ്മ പുതുക്കുന്നതിനാണ് ജൂലൈ 10 മത്സ്യ കർഷക ദിനമായി ആചരിക്കുന്നത്. കണ്ടുപിടുത്തത്തിൽ മലയാളിയായ ഡോ.കെ.എച്ച്. അലികുഞ്ഞിയും പങ്കാളിയായിരുന്നു എന്നത് കേരളത്തിന് അഭിമാനമായിരുന്നു. ശാസ്ത്രീയ മാർഗങ്ങളിലൂടെ മത്സ്യ കുഞ്ഞുങ്ങളുടെ ഉത്പാദനത്തിലും അവയുടെ പരിപാലനത്തിനും മത്സ്യ കൃഷിയിലും സംസ്ഥാനം ഏറെ മുന്നേറികൊണ്ടിരിക്കുകയാണ്.
വിവിധ മത്സ്യ കൃഷി രീതികളിൽ മികച്ച പ്രവർത്തനം കൈവരിച്ചവർക്കുള്ള അവാർഡ് വിതരണവും,മത്സ്യ കർഷക സംഗമവും ആണ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്, ജയിംസ് കോറമ്പേൽ, അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ആനിസ് ഫ്രാൻസിസ്, റ്റി.കെ.കുഞ്ഞുമോൻ, ബി.ഡി.ഒ ഡോ. എസ്. അനുപം, പഞ്ചായത്ത് അംഗം ഷജി ബസ്സി, അസിസ്റ്റൻറ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ റ്റി.എം സബീന ., പ്രമോട്ടർ മാരായ ജോമോൻ, എം.റ്റി ജിഷ , ഷാജി വർഗീസ്,ഇന്ദു മാധവൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ മികച്ച മത്സ്യ കർഷക അവാർഡ് കെ.എം തമ്പിക്ക് നൽകി ആദരിച്ചു.