പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിലെ കുടുംബശ്രീ ഫണ്ട് തിരിമറി നടത്തിയ സിഡിഎസ് അധ്യക്ഷ രാജിവയ്ക്കുക, ഫണ്ട് ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പല്ലാരിമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് ബോബന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് അനസ് മീരാന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എം. അമീന്‍, എം.എം. അലിയാര്‍, കെ.കെ. അഷ്‌റഫ്, നസീര്‍ മുല്ലശേരി, കെ.ഇ. കാസിം, പി.എം. സിദ്ദീഖ്, എം.പി. ഷൗക്കത്തലി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായ എം.എ. മാഹുല്‍, ടി.എസ്. അറഫല്‍, അനീസ് ഓലിക്കല്‍, സി.ജി. അബില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
