കോതമംഗലം: ആദ്യകാല പ്രസിഡൻ്റുമാർ അംഗങ്ങൾ എന്നിവരെ ആദരിച്ചുകൊണ്ട്
കോഴിപ്പിള്ളി സഹകരണ ബാങ്ക് അറുപതാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കമായി.
ബാങ്ക് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ ഉത്ഘാടനം ചെയ്തു.കോഴിപ്പിള്ളി സഹകരണ ബാങ്ക് പ്രസിഡൻ്റ് ഹാൻസി പോൾ അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ അവാർഡ് വിതരണം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡയനാ നോബി ആദ്യ കാല പ്രസിഡൻ്റുമാരെയും ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ ബാങ്കിൻ്റെ ഒന്നാം നമ്പർ അംഗത്തെയും ആദരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബേസിൽ യോഹന്നാൻ,പി പി കുട്ടൻ, കെ എം സെയ്ത്, എം എസ് ബെന്നി, ദീപ ഷാജു, ഷജി ബ്ലസി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ എം എൽദോസ് ,കെ എം റസാക്ക് ,സി കെ അജി ,മിഥുൻ മണി, കെ.പി ജയൻ , സിജി വില്യം, ഷാനി മാർട്ടിൻ, ഷേർലി കുര്യാക്കോസ്, പി കെ വർക്കി ,ഇ ഐ ജോസഫ്, ഷാജി വർഗീസ്, ജോസി പോൾ, നിസാർ ഈറക്കൽ,കെ ജി കുര്യാക്കോസ്, പി വി മാത്യു ,എ പോൾ എന്നിവർ പ്രസംഗിച്ചു . ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സി എ റഹീം സ്വാഗതവും സെക്രട്ടറി കെ വി ഉമാദേവി നന്ദിയും പറഞ്ഞു.
കോഴിപ്പിള്ളി സഹകരണ ബാങ്ക്
അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബാങ്ക് വയോജനങ്ങളായ അംഗങ്ങൾക്കും ഭിന്നശേഷി ക്കാർക്കും വാതിൽപടി സേവനങ്ങളും, സ്കൂൾ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി സ്കൂൾ തലത്തിൽ നിക്ഷേപ പദ്ധതികളും ചെറുകിട നാമമാത്ര കർഷകർ വഴി ജൈവകൃഷി പ്രോൽസാന പദ്ധതികൾ,
തദ്ദേശകർഷകമാർക്കറ്റ് എന്നിവ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങളാണ് നടപ്പാക്കുവാൻ ലക്ഷ്യമിടുന്നതെ എന്ന് ബാങ്ക് പ്രസിഡൻ്റ് അറിയിച്ചു.