കോതമംഗലം: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസ്സേസ്സിയേഷൻ കോതമംഗലം താലൂക്ക് സപ്ലൈ ആഫിസിനു മുമ്പിൽ ധർണ്ണ നടത്തി. താലൂക്ക് വർക്കിഗ് പ്രസിഡന്റ് എം.എ ന് സോമൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് വി.വി. ബേബി ഉദ്ഘടനം ചെയ്തു. വേതന പാക്കേജ് പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ.റ്റി.പി.ഡി.എസ് ആക്ട പരിഷ്ക്കരിക്കുക. തുടങ്ങി റേഷൻ വ്യാപാരികൾ നേരിടുന്ന വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും 8,9 തിയതികളിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുൻപിൽ നടക്കുന്ന രാപ്പകൾ സമരത്തിന് ഐക്യദാർഡ്യം പ്രി കപിച്ചുമാണ് താലൂക്ക് സപ്ലൈ ആഫിസിനു മുൻപിൽ ധർണ്ണ നടത്തിയത്.
8, 9 തിയതികളിൽ സംസ്ഥാനത്തെ മുഴവൻ റേഷൻ കടകളും സമരവു ബദ്ധപ്പെട്ട് അടച്ചിടും. ജില്ല വൈസ് പ്രസിഡന്റ് മാജോ മാത്യൂ, താലൂക്ക് ഭാരവാഹികളായ എം എം രവി, കെ.എസ് സനൽ കുമാർ, ബിജി എം മാത്യൂ, റ്റി.എം ജോജ്, പി.പി ഗീവർഗിസ്, മോൻസിജോജ്, ഷാജി വർഗിസ് എൽ ദേസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.