Connect with us

Hi, what are you looking for?

NEWS

കോതമംഗലം – തിരുവനന്തപുരം എക്സ്പ്രസ് നിർത്തിയതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി പരാതി നൽകി.

കോതമംഗലം – തിരുവനന്തപുരം എക്സ്പ്രസ് കോതമംഗലം : കോതമംഗലത്തിന് അഭിമാനമായ KSRTC ഡിപ്പോയിൽ നിന്നും 6.30 ന് പുറപെടുന്ന കോതമംഗലം തിരുവനന്തപുരം എക്സ്പ്രസ് നിർത്തിയതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി കോതമംഗലം മണ്ഡലം കമ്മിറ്റി പരാതി നൽകി. കഴിഞ്ഞ ഒരു മാസത്തോളം ആയി ഈ സർവീസ് നടത്തുന്നില്ല. ഈ എക്സ്പ്രസ്സ് ബസ്സ് വേറെ ഡിപ്പോയിലേക്ക് മാറ്റിയതായി അറിയുന്നു. ഹൈറേഞ്ചിൽ നിന്ന് ഉള്ളവർക്കും കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്നും ഉള്ള യാത്രക്കാർക്ക് തലസ്ഥാനത്ത് സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകൾക്കില്ലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരുന്നതിനുള്ള ഏക ആശ്രയമായിരുന്നു . 50വർഷം മുൻപ് കോതമംഗലം എംഎൽഎ ആയിരുന്ന റ്റി എം ജേക്കബ് ആരംഭിച്ച ഈ എക്സ്പ്രസ് കോതമംഗലം ഡിപ്പോയിലേക്ക് തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

കോതമംഗലം ATO ക്കും ട്രാൻസ്പോർട്ട് മന്ത്രിക്കും ആം ആദ്മി പാർട്ടി കോതമംഗലം മുനിസിപ്പൽ മണ്ഡലം കമ്മിറ്റി നിവേദനം നൽകിയത്i മണ്ഡലം പ്രസിഡണ്ട് സാബു കുരിശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജമണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ , ജോൺസൺ കറുകപ്പിള്ളിൽ , ഗോപിനാഥൻ കെഎസ്, ജോസ് മാലിക്കുടി , സാജു കെ പി , കുഞ്ഞിതൊമ്മൻ എന്നിവർ പ്രസംഗിച്ചു.
എക്സ്പ്രസ് സർവ്വീസ് അടിയന്തിരമായി പുനസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി മുന്നറിയിപ്പ് നൽകി.

You May Also Like

CHUTTUVATTOM

കോതമംഗലം ; നെല്ലിക്കുഴി കുറ്റിലഞ്ഞി സ്വദേശി ചെമ്മായം അബൂബക്കര്‍ (49) മരണപെട്ടു. കെ എസ് ആര്‍ ടി സി അങ്കമാലി ഡിപ്പോയിലെ ഡ്രൈവര്‍ ആയ അബൂബക്കര്‍ ജോലികഴിഞ്ഞ് ഇരുമലപ്പടിയില്‍ ബസിറങ്ങി കുറ്റിലഞ്ഞി യിലേക്ക്...

error: Content is protected !!