കോതമംഗലം : കാർഷീക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി അഖിലേന്ത്യാ കിസാൻസഭ കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ
ഓണത്തിന് ഒരു മുറം പച്ചക്കറി മുറ്റത്ത് ഒരു പച്ചക്കറി തോട്ടം ക്യാമ്പയിന് തുടക്കമായി.
കിസാൻ സഭ എറണാകുളം ജില്ലാ പ്രസിഡന്റ് കെ കെ വിജയൻ കിസാൻ സഭ കോതമംഗലം മണ്ഡലം സെക്രട്ടറി എം എസ് അലിയാരിന് പച്ചക്കറി വിത്തുകൾ നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കിസാൻ സഭ മണ്ഡലം പ്രസിഡൻ്റ് ജോയി അറമ്പൻ കുടി അദ്ധ്യക്ഷതവഹിച്ചു.
സി പി ഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, എം ഐ കുര്യാക്കോസ്, രവീന്ദ്രൻ താഴേക്കാട്ട്, കെ എ സൈനുദ്ദീൻ, ജെസ്സി ജോർജ് ,ജോസ് സേവ്യാർ, ടോമി ആൻറണി, പി എ മുഹമ്മദ്, വാസു വരിക്കാനയ്ക്കൽ,ജയേഷ് കുമാർ ,റ്റി കെ സുനിൽ എന്നിവർ പങ്കെടുത്തു. കോതമംഗലം മണ്ഡലത്തിലെ പത്ത് പ്രാദേശിക സഭകൾക്കും മുന്തിയ ഇനം (ഹൈബ്രേഡ്) പയർ, മുളക്, വെണ്ട. ചീര, വെള്ളിരി ,ചൊരക്ക മത്തങ്ങ,തുടങ്ങിയ പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്യുന്നത് .വർദ്ധിച്ചു വരുന്ന വില കയറ്റവും പച്ചക്കറികളുടെ ലഭ്യതക്കുറവും പരിഹരിഹരിക്കുന്നതിനും വിഷ രഹിത പച്ചക്കറി ഉല്പാദിപ്പിച്ച് കുടുംബത്തിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും പുതുതലമുറക്ക് കൃഷിയെ പരിചയപ്പെടുത്തി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് കിസാൻ സഭ മണ്ഡലത്തിൽ ഉടനീളം പച്ചക്കറി കൃഷി പദ്ധതി നടപ്പിലാക്കുന്നത്.