Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നു

പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ് നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് പി എ റഷീദിന്റെ അധ്യക്ഷത വഹിച്ചു. കവിയും മാധ്യമപ്രവർത്തകനുമായ യൂസഫ് പല്ലാരിമംഗലം മുഖ്യപ്രഭാഷണം നടത്തി .റിട്ടയേർഡ് AEO മനോശാന്തി കെ , വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.

അധ്യാപകനും നാടൻപാട്ട് കലാകാരനുമായ ശൈലേഷും സംഘവും അവതരിപ്പിച്ച നാടൻപാട്ട് കലാസപര്യ താളമേള ലയങ്ങളുടെ വ്യത്യസ്തമായ ആഘോഷ അനുഭവം പകരുന്നതായി . സ്കൂൾ ഹെഡ്മാസ്റ്റർ സജിമോൻ പി എൻ സ്വാഗതവും ചിത്ര ടീച്ചർ കൃതജ്ഞതയും പറഞ്ഞു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് ജോർജ് തോമസ് , വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ്
അനു സൂസൻ ജോർജ് എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ ആറാം തീയതി ആയിരുന്നു രണ്ടാം...

NEWS

കോതമംഗലം: കാറിനു മുകളിൽ സാഹസികയാത്ര നടത്തിയതിനു ഡ്രൈവർക്കും ഉടമയ്ക്കും എതിരെ നിയമ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ഊന്നുകല്ലിനു സമീപം വെള്ളിയാഴ്ച വൈകിട്ടു കാറിനു മുകളിലിരുന്ന് ഒരാൾ സഞ്ചരിക്കുന്ന ദൃശ്യം...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ നീന്തി ചരിത്രം കുറിക്കാൻആറു വയസുകാരി ഒരുങ്ങുന്നു. കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 12 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ...

error: Content is protected !!