കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ നാലാം വാർഡിൽ ഉപ്പുകണ്ടം കുട്ടംകുളത്ത് വൈദ്യുതാഘാതമേറ്റ് കാട്ടാന ചെരിഞ്ഞു. ഇന്ന് രാവിലെയാണ് കാട്ടാനയുടെ ജഡം സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പ്രദേശവാസികൾ കണ്ടത്
15 വയസിലേറെ പ്രായം തോന്നിക്കുന്ന കൊമ്പന്‍റെ ജഡത്തിന് സമീപത്തു പന മറിച്ചിട്ടിട്ടുണ്ട്. മറിച്ചിട്ട പന വൈദ്യുതി ലൈനിൽ തട്ടിയാണ് ആനയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി ജഡം മലയാറ്റൂർ ഡിവിഷൻ ഭാഗത്ത് കൊണ്ട് പോയി.. പോസ്റ്റ്മോർട്ടം അവിടെ നടത്തി അവിടെ തന്നെ മറവ് ചെയ്യുവാൻ ആണ് തീരുമാനം. ആന ചെരിഞ്ഞത് അറിഞ്ഞു സ്ഥലത്ത് വൻ ജനാവലി ആണ് തടിച്ചു കൂടിയത്.. ബോഡി ക്രെയിൻ ഉപയോഗിച്ച് വടം കെട്ടി പൊക്കി ടിപ്പറിലേക്ക് മാറ്റുകയിയിരുന്നു..കുറച്ചുനാളുകളായി കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടാനകളെത്തുന്നത് പതിവുകാഴ്ചയാണ്. ആനയെ വാഹനത്തിൽ കൊണ്ട് പോകുന്നത് കാണുവാനായി റോഡിനു ഇരു വശങ്ങളിലും ജനങ്ങൾ തടിച്ചു കൂടിയിരുന്നു.
ഫെൻസിങ് കൊണ്ട് മാത്രം ആനയുടെ ശല്യം തീരില്ല എന്നും ട്രഞ്ചു അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.കോടനാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ആദർശ്,സന്തോഷ് കുമാർ IFS ADCF ,അസിസ്റ്റൻ്റ് ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ബിനോയ് സി ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്